കാസര്‍കോട് ഫെസ്റ്റ്; നവാസും സംഘവും അവതരിപ്പിക്കുന്ന ഗാനമേള 26ന്
Feb 25, 2016, 16:00 IST
കാസര്‍കോട്: (www.kasargodvartha.com 25/02/2016) കാസര്‍കോട് ഫെസ്റ്റില്‍ ടെലിവിഷന്‍ ചാനലിലെ മൈലാഞ്ചി പരിപാടിയിലൂടെ ശ്രദ്ധേയനായ നവാസിന്റെയും സംഘത്തിന്റെയും ഗാനമേള 26ന് രാത്രി നടക്കും. വൈകുന്നേരത്തോടെ തുടങ്ങുന്ന ഗാനമേള രാത്രിയോടെ സമാപിക്കും. സമാപന ദിവസമായ 28ന് റിഥം നൈറ്റ് ഉള്‍പെടെ വിവിധ കലാപരിപാടികള്‍ ഉണ്ടാകും.
യൂത്ത് ചാരിറ്റബിള്‍ ട്രസ്റ്റ്, സംഘം ഇവന്റ് മാനേജ്‌മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാസര്‍കോട് ഫെസ്റ്റില്‍ നിന്നും ലഭിക്കുന്ന തുകയില്‍ ഒരാള്‍ക്ക് 50,000 രൂപ ചികിത്സാ സഹായം നല്‍കും. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യമായി നല്‍കും. അഞ്ച് നിര്‍ധന സ്ത്രീകള്‍ക്ക് തയ്യല്‍മെഷീന്‍ സൗജന്യമായി വിതരണം ചെയ്യും. തുടങ്ങി നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളാണ് സംഘം ഇവന്റ് മാനേജ്‌മെന്റ് നടത്തുന്നത്.
എക്‌സ്‌പോയുടെ ആകര്‍ഷണീയമായ വിമാന മാതൃകയിലുള്ള കവാടമിറങ്ങിയാല്‍ എത്തുന്നത് ചിരിക്കാത്ത മനുഷ്യന്റെ മുന്നിലേക്ക്. ഇദ്ദേഹത്തെ ചിരിപ്പിച്ചാല്‍ 10000 രൂപയാണ് സമ്മാനം. കുതിര സവാരി, വിവിധ തരം റെയ്ഡുകള്‍, ഐസ് ആന്‍ഡ് സ്‌നോ വേള്‍ഡ് തുടങ്ങിവയാണ് എക്‌സ്‌പോയില്‍ ഒരുക്കിയിട്ടുള്ളത്. രാത്രി 10 മണി വരെയാണ് എക്‌സ്‌പോ നടക്കുന്നത്. നിരവധി പേരാണ് എക്‌സ്‌പോ കാണാനായി എത്തുന്നത്.

Keywords : Kasaragod, Programme, Singer, Navas Kasaragod, Expo.