കാസര്‍കോട് ഫെസ്റ്റിന് ജനത്തിരക്കേറുന്നു
Feb 1, 2016, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 01/02/2016) യൂത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് അവശത അനുഭവിക്കുന്ന രോഗികളെ സഹായിക്കുന്നതിന് വേണ്ടിയും പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിക്കുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന കാസര്‍കോട് ഫെസ്റ്റിന് ജനത്തിരക്കേറുന്നു. കാസര്‍കോട് പിബി ഗ്രൗണ്ടിലാണ് കലാ - വിനോദ - വൈജ്ഞാനിക വിസ്മയം തീര്‍ത്തുകൊണ്ടുള്ള ഫെസ്റ്റ് നടക്കുന്നത്. അക്വ ഫെസ്റ്റ്, വിപണന മേള, ഐസ് ആന്‍ഡ് സ്നോ വേള്‍ഡ് എന്നിവയാണ് ഫെബ്രുവരി 21 വരെ നടക്കുന്ന കാസര്‍കോട് ഫെസ്റ്റിന് ഒരുക്കിയിട്ടുള്ളത്.
കാസര്‍കോട്ട് ആദ്യമായാണ് ഇത്തരത്തിലൊരു വിപുലമായ എക്സ്പോ നടക്കുന്നത്. എക്സ്പോ കാണാന്‍ നിരവധി പേരാണ് ഒഴുകിയെത്തുന്നത്. കൂടുതല്‍ പേരും ജോലി കഴിഞ്ഞ് കുടുംബത്തോടൊപ്പം എക്സ്പോ സന്ദര്‍ശിക്കുന്നു. സ്കൂള്‍ കുട്ടികളും ഇവിടേക്ക് എത്തുന്നുണ്ട്.
കേരളത്തില്‍ ആദ്യമായി 100 അടി നീളത്തില്‍ നിര്‍മിച്ച വിമാന മാതൃകയിലുള്ള പ്രവേശന കവാടമാണ് എക്സ്പോയുടെ പ്രധാന ആകര്‍ഷണം. 18 രാജ്യങ്ങളില്‍നിന്നും ഇറക്കുമതിചെയ്ത അലങ്കാര മത്സ്യങ്ങളുടെയും അലങ്കാര പക്ഷികളുടേയും പ്രദര്‍ശനവും, കുട്ടികള്‍ക്ക് കളിച്ച് ഉല്ലസിക്കാനുള്ള ചില്‍ഡ്രണ്‍സ് പാര്‍ക്ക്, അമ്യൂസ് മെന്റ് പാര്‍ക്ക്, ആര്‍ട്ടിഫിഷല്‍ ഫ്ളവര്‍ ഷോ, ഭക്ഷ്യ മേള, സ്റ്റേജ് ഷോ, വാണിജ്യ - ആരോഗ്യ - സാമൂഹ്യ ബോധവല്‍ക്കരണ സ്റ്റാളുകള്‍ എന്നിവയും ഫെസ്റ്റില്‍ ജനശ്രദ്ധയാകര്‍ശിക്കുന്നു. വൈകിട്ട് മൂന്ന് മണി മുതല്‍ രാത്രി 10 മണിവരെയാണ് എക്സ്പോയുടെ പ്രവേശന സമയം. 10 -ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
ഫെസ്റ്റിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീറാണ് നിര്‍വഹിച്ചത്. അക്വ ഫെസ്റ്റിന്റെ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം എല്‍ എയും വിപണ മേളയുടെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ അഹ് മദ് ഷെരീഫും, ഐസ് ആന്‍ഡ് സ്നോ വേള്‍ഡ് ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിം നിര്‍വഹിച്ചു.
Keywords : Kasaragod, Inauguration, Programme, Kasargod Fest, Expo, Kasargod Youth Charitable Trust, Kasargod fest pulls crowd.