city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്ക് ഇനി കുടിവെള്ളം മുട്ടില്ല; സാന്ത്വനമേകിയത് കാരുണ്യം കളനാട്

പരവനടുക്കം: (www.kasargodvartha.com 23.05.2016) പരവനടുക്കം വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്ക് ഇനി കുടിവെള്ളം മുട്ടില്ല സാന്ത്വനമേകിയത് കാരുണ്യം കളനാട്. കുഴല്‍ കിണര്‍ സ്ഥാപിച്ചുകൊണ്ടാണ് കാരുണ്യം കളനാട് ഈ സദ് പ്രവര്‍ത്തനം നടത്തിയത്. ഇവിടെ കുടിവെള്ള പ്രശനം ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ട സമയത്താണ് കാരുണ്യം കളനാടിന്റെ പ്രവര്‍ത്തകര്‍ ആശ്വാസവുമായെത്തിയത്.

ഈ മാസം ഒമ്പതിനായിരുന്നു ഇവിടെ കുഴല്‍ കിണര്‍ കുഴിച്ചത്. മുമ്പ് ഇവിടെ കിണറുണ്ടായിരുന്നുവെങ്കിലും വെള്ളമില്ലാത്ത അവസ്ഥയിലായിരുന്നു. വെള്ളത്തിന്റെ ആവശ്യം താരതമ്മ്യേന കൂടുതലായ സ്ഥാപനമാണ് വൃദ്ധമന്ദിരം. എന്നാല്‍ കുടിവെള്ളത്തിനുപോലും പ്രയാസം നേരിട്ടപ്പോള്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ഇവിടത്തെ ജീവനക്കാരും അന്തേവാസികളും.

ഇവിടത്തെ പ്രയാസം കേട്ടറിഞ്ഞെത്തിയ പ്രവര്‍ത്തകര്‍ കണ്ടറിയുകയും ചെയ്തതോടെ ഇവിടെ കുഴല്‍ കിണര്‍ നിര്‍മ്മിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. ആറിന് കിണര്‍ വൃത്തിയാക്കി, എന്നിട്ടും വെള്ളം കിട്ടാത്തതിനെ തുടര്‍ന്നാണ് ഒമ്പതിന് മുമ്പുണ്ടായിരുന്ന കിണറിലേക്ക് വീണ്ടും 150 അടി കുഴിച്ചത്.

ഇന്ന് ഇവിടെ 6,000 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ഒരു വലിയ ടാങ്കും, 1,000 ലിറ്റര്‍ വരുന്ന മറ്റു രണ്ടു ടാങ്കുകളും മൂന്ന് മണിക്കൂര്‍ നേരം കൊണ്ട് നിറയ്ക്കാന്‍ കഴിയും. ഇവിടത്തെ അന്തേവാസികളുടെ ആവശ്യത്തിനും, സ്ഥാപനം വൃത്തിയാക്കല്‍ പോലുള്ള മറ്റ് ആവശ്യങ്ങള്‍ക്കുമായി ധാരാളം വെള്ളം ഇന്ന് ലഭിക്കുന്നുണ്ട്.

കാരുണ്യം കളനാടിന്റെ പ്രവര്‍ത്തകര്‍ ചെയ്ത പ്രവര്‍ത്തി എത്ര പ്രശംസിച്ചാലും മതിവരില്ലെന്ന് രണ്ടുവര്‍ഷമായി ഇവിടെ സൂപ്രണ്ടായി ജോലിചെയ്യുന്ന രാജു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ജനറേറ്റര്‍ സൗകര്യം ഇല്ലാത്തതും ഇവിടത്തെ അന്തേവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. ഉയര്‍ന്ന രീതിയിലുള്ള പരിചരണം ലഭിക്കേണ്ട ഇവര്‍ക്ക് വൈദ്യുതി നിലച്ചാല്‍ ഇരുട്ടില്‍ തപ്പിത്തടയേണ്ട അവസ്ഥയാണുള്ളത്. ഇതിനൊരു പരിഹാരം കണ്ടെത്താന്‍ വൃദ്ധമന്ദിരത്തില്‍ ജനറേറ്റര്‍ സൗകര്യം ആവശ്യമാണ്. ഇത് നല്‍കുന്നതിനും കാരുണ്യം കളനാടിന്റെ ഭാഗത്തുനിന്നും പരിശ്രമം ഉണ്ടാകുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

കാരുണ്യം കളനാട് ചെയര്‍മാന്‍ ഹാജി അബ്ദുല്‍ ഹക്കീം കോഴിത്തിടില്‍, ജനറല്‍ സെക്രട്ടറി കെ എം കെ ളാഹിര്‍, അഡ്മിനിസ്‌ട്രേഷന്‍ അംഗം ഹമീദ് കുട്ടിച്ച, കെ എം കെ റഷീദ്, ഷരീഫ് മജിസ്ട്രേറ്റ്, ബഷീര്‍ അയ്യങ്കോല്‍, പി ബി മുസ്താഖ്, താജുദ്ദീന്‍ ബിലാല്‍, പി എ സിറാജ്, ഷാഫി ഗാന്ധി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുഴല്‍ കിണര്‍ സ്ഥാപിച്ചത്.

വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്ക് ഇനി കുടിവെള്ളം മുട്ടില്ല; സാന്ത്വനമേകിയത് കാരുണ്യം കളനാട്

Keywords: Kasaragod, Paravanadukkam, Kalanad, Bore Well, Old Age Home, Karunyam Kalanad, Employees, Water Tank, Water Distribution.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia