city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാപാരരംഗത്ത് ഉദുമയുടെ മുഖഛായ മാറ്റിയ കല്ലട്ര മാഹിന്‍ ഹാജി ഇനി ഓര്‍മ

മാങ്ങാട്: (www.kasargodvartha.com 19.03.2017) വ്യാപാരരംഗത്ത് ഉദുമയുടെ മുഖഛായ മാറ്റിയ മാങ്ങാട് വെടിക്കുന്നിലെ കല്ലട്ര മാഹിന്‍ഹാജി(90) ഇനി ഓര്‍മ. മാഹിന്‍ഹാജിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വെടിക്കുന്ന് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി. രാഷ്ട്രീയ - സാമുദായിക - സാംസ്‌കാരിക - മേഖലകളിലെ പ്രമുഖര്‍ അടക്കം നിരവധി പേര്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി കല്ലട്ര മാഹിന്‍ ഹാജിക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ത്വാഖ അഹ് മദ് മൗലവി, യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട്, എം എല്‍ എമാരായ കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹ് മദ് ഷരീഫ്, മുന്‍ മന്ത്രി സി ടി അഹ് മദലി, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ ഇ എ ബക്കര്‍, ഉദുമ മണ്ഡലം പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ ബി ഷാഫി, ട്രഷറര്‍ ഹമീദ് മാങ്ങാട്, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, ഉദുമ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ട റി എം എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, പി എ അബൂബക്കര്‍ ഹാജി, തുടങ്ങിയവര്‍ വസതിയിലെത്തി അനുശോചനമറിയിച്ചു.

വ്യാപാരരംഗത്ത് ഉദുമയുടെ മുഖഛായ മാറ്റിയ കല്ലട്ര മാഹിന്‍ ഹാജി ഇനി ഓര്‍മ

രാഷ്ട്രീയരംഗത്തും വ്യാപാരരംഗത്തും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്ന മാഹിന്‍ ഹാജി മത - സാംസ്‌കാരിക രംഗങ്ങളിലും സജീവസാന്നിധ്യമായിരുന്നു. ഉദുമയില്‍ മുസ്ലിം ലീഗിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിന് മുന്‍നിരയില്‍ നിന്നും പ്രവര്‍ത്തിച്ച നേതാക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. പിന്നീട് സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്ന് വ്യാപാരമേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. മാഹിന്‍ ഹാജിയുടെ നേതൃത്വത്തിലാണ് ഉദുമയില്‍ കല്ലട്ര ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. ഉദുമയിലും പരിസരങ്ങളിലുമായി കല്ലട്ര ഗ്രൂപ്പിന് കീഴില്‍ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഗ്രാമമായിരുന്ന വെടിക്കുന്നില്‍ ആദ്യമായി വൈദ്യുതി എത്തിച്ച കല്ലട്ര മാഹിന്‍ ഹാജി പില്‍ക്കാലത്ത് നാടിന്റെ തന്നെ വെളിച്ചമായിരുന്നു. നാട്ടുകാര്‍ക്ക് അദ്ദേഹം ഗുരു തുല്യനായിരുന്നു. നാടിന്റെ പ്രശ്‌നങ്ങള്‍ക്ക് മധ്യസ്ഥത വഹിച്ച് പരിഹാരം കണ്ടിരുന്ന അദ്ദേഹം നാട്ടുകാര്‍ക്ക് എന്നും പ്രിയപ്പെട്ടവനായിരുന്നു. വെടിക്കുന്നില്‍ ജുമാമസ്ജിദ് സ്ഥാപിച്ചും മാഹിന്‍ ഹാജിയുടെ നേതൃത്വത്തിലായിരുന്നു.

ദീര്‍ഘ കാലം മാങ്ങാട് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ടായി സമുദായത്തില്‍ നിര്‍ണായകസ്വാധീനം ചെലുത്തിയ ഹാജി വാര്‍ധക്യസഹജമായ അവശതകള്‍ കാരണം ഏറെ നാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ശനിയാഴ്ച രാത്രിയോടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

Related News:  പഴയ കാല മുസ്ലിം ലീഗ് നേതാവും ഉദുമയിലെ കല്ലട്ര വ്യാപാര സ്ഥാപനങ്ങളുടെ ഉടമയുമായ മാങ്ങാട് വെടിക്കുന്നിലെ കല്ലട്ര മാഹിൻ ഹാജി നിര്യാതനായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Udma, Muslim-league, Leader, Kasaragod, Kallatra Mahin Haji No more, Kallatra Group, Business.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia