city-gold-ad-for-blogger

ജ്യോതിഷ് വധശ്രമം: കൊലക്കേസ് പ്രതിയായ നെല്ലിക്കുന്ന് സ്വദേശി പോലീസ് വലയിലായി

ജ്യോതിഷ് വധശ്രമം: കൊലക്കേസ് പ്രതിയായ നെല്ലിക്കുന്ന് സ്വദേശി പോലീസ് വലയിലായി
കാസര്‍കോട്: സിനാന്‍ വധക്കേസിലെ മുഖ്യപ്രതി അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷിനെ (26) ചെങ്കള നാലാംമൈലില്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതിയായ നെല്ലിക്കുന്ന് സ്വദേശി പോലീസിന്റെ വലയിലായി. കര്‍ണാടകയില്‍ വെച്ചാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. മറ്റു പ്രതികള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

അക്രമി സംഘത്തില്‍ ആറു പ്രതികളാണുള്ളതെന്ന് പോലീസ് വ്യക്തമാക്കി. അക്രമി സംഘം കുണിയയിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് രക്ഷപ്പെടാന്‍ ടാക്‌സി കാര്‍ ഏര്‍പാടാക്കി കൊടുക്കുകയും ഭക്ഷണവും മറ്റും നല്‍കി സഹായിക്കുകയും ചെയ്ത നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക, ഗോവ, മുംബൈ എന്നിവിടങ്ങളില്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്.

കേസിലെ ചില പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. മറ്റ് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണമാണ് ഇപ്പോള്‍ നടന്നു വരുന്നത്. ബാംഗ്ലൂര്‍, ഗോവ, മംഗലാപുരം, മുംബൈ വിമാനത്താവളങ്ങളില്‍ പ്രതികളെകുറിച്ചുള്ള വിവരങ്ങള്‍ പോലീസ് കൈമാറിയിട്ടുണ്ട്. എല്ലാ പ്രതികളെയും അധികം വൈകാതെതന്നെ പിടികൂടാന്‍ കഴിയുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.

Releated News:
ഷാ­നി­ദ് വ­ധശ്രമക്കേസി­ലെ പ്രതി പേര് മാ­റ്റി പോ­ലീ­സിനെ ക­ബ­ളി­പ്പി­ച്ച­താ­യി നാ­ട്ടു­കാര്‍


ഷാനിദിനെ കുത്താന്‍ പദ്ധതി തയ്യാറാക്കിയത് മഹേഷ്; മദ്യം വാങ്ങാന്‍ മൊബൈല്‍ വിറ്റു  


Keywords: Murder-attempt, case, Police, Anangoor, Accuse, Karnataka, kasaragod, Kerala,  Jyothish Murder, Attack, Assault, Sinan Murder Attempt, Anangoor J.P Colony, Santro Car

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia