ജ്യോതിഷ് വധശ്രമം: കൊലക്കേസ് പ്രതിയായ നെല്ലിക്കുന്ന് സ്വദേശി പോലീസ് വലയിലായി
Feb 16, 2013, 13:03 IST
അക്രമി സംഘത്തില്‍ ആറു പ്രതികളാണുള്ളതെന്ന് പോലീസ് വ്യക്തമാക്കി. അക്രമി സംഘം കുണിയയിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് രക്ഷപ്പെടാന്‍ ടാക്‌സി കാര്‍ ഏര്‍പാടാക്കി കൊടുക്കുകയും ഭക്ഷണവും മറ്റും നല്‍കി സഹായിക്കുകയും ചെയ്ത നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക, ഗോവ, മുംബൈ എന്നിവിടങ്ങളില്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്.
കേസിലെ ചില പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. മറ്റ് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണമാണ് ഇപ്പോള്‍ നടന്നു വരുന്നത്. ബാംഗ്ലൂര്‍, ഗോവ, മംഗലാപുരം, മുംബൈ വിമാനത്താവളങ്ങളില്‍ പ്രതികളെകുറിച്ചുള്ള വിവരങ്ങള്‍ പോലീസ് കൈമാറിയിട്ടുണ്ട്. എല്ലാ പ്രതികളെയും അധികം വൈകാതെതന്നെ പിടികൂടാന്‍ കഴിയുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.
Releated News:
ഷാനിദ് വധശ്രമക്കേസിലെ പ്രതി പേര് മാറ്റി പോലീസിനെ കബളിപ്പിച്ചതായി നാട്ടുകാര്‍
ഷാനിദിനെ കുത്താന്‍ പദ്ധതി തയ്യാറാക്കിയത് മഹേഷ്; മദ്യം വാങ്ങാന്‍ മൊബൈല്‍ വിറ്റു
Keywords: Murder-attempt, case, Police, Anangoor, Accuse, Karnataka, kasaragod, Kerala, Jyothish Murder, Attack, Assault, Sinan Murder Attempt, Anangoor J.P Colony, Santro Car