city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജിഷ്ണയുടെ മരണം: കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് വിട്ടയച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 15.08.2014) ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിനി തൃക്കരിപ്പൂര്‍ കോയോങ്കരയിലെ ജിഷ്ണയുടെ (15) ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത തൃക്കരിപ്പൂര്‍ നടക്കാവ് ഈയ്യക്കാട് സ്വദേശിയായ യുവാവിനെ പോലീസ് വിട്ടയച്ചു.

കേസന്വേഷിക്കുന്ന നീലേശ്വരം സി.ഐ യു. പ്രേമന്‍ യുവാവിനെ വിശദമായി ചോദ്യം ചെയ്‌തെങ്കിലും പെണ്‍കുട്ടിയുടെ മരണവുമായി യുവാവിന് ബന്ധമില്ലെന്നാണ് വ്യക്തമായത്. പെണ്‍കുട്ടിയുടെ ഡയറിയും മറ്റും പോലീസ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ ഏത് സമയത്തും വിളിച്ചാല്‍ ഹാജരാകമണമെന്ന വ്യവസ്ഥയോടെ പോലീസ് വിട്ടയച്ചത്.

പെണ്‍കുട്ടി ഇതിന് മുമ്പും ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി ഡയറിയില്‍ സൂചന ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. യുവാവിനോടൊപ്പം യുവാവിന്റെ മറ്റു രണ്ടു സുഹൃത്തുക്കളേയും കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇവരെ നേരത്തെ തന്നെ വിട്ടയച്ചിരുന്നു. പെണ്‍കുട്ടിയുമായി പ്രണയ ബന്ധമുണ്ടായിരുന്നതായി യുവാവ് സമ്മതിച്ചിട്ടുണ്ടെങ്കിലും ആത്മഹത്യ പ്രേരണ കുറ്റം ചെയ്തതായി തെളിയിക്കുന്നതിനുള്ള സൂചനയൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് യുവാവിനെ പോലീസ് നിബന്ധനകളോടെ വിട്ടയച്ചത്.

അതേ സമയം പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി നാട്ടുകാരും ബന്ധുക്കളും രംഗത്ത് വന്നിരുന്നു. കര്‍മ്മ സമിതി രൂപീകരിച്ച് എസ്.പി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. സ്റ്റുഡന്റ്റ്‌സ് പോലീസ് കേഡറ്റ് കൂടിയായ പെണ്‍കുട്ടിയുടെ മരണത്തില്‍ വിശദമായിത്തന്നെ അന്വേഷണം നടത്തിയതായാണ് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

ഫോറന്‍സിക് വിദഗ്ദരും വിരലടയാള വിദഗ്ദരും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഇവരുടെ പ്രണയ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതാണ് പെണ്‍കുട്ടിയെ മരണത്തിലേക്ക് നയിച്ചതെന്ന കണ്ടെത്തലിലാണ് പോലീസ്  എത്തിചേര്‍ന്നിട്ടുള്ളതെന്ന് അറിയുന്നു. സംഭവം നടക്കുന്ന സമയം യുവാവിനെ പെണ്‍കുട്ടിയുടെ വീടിന് സമീപം കണ്ടിരുന്നതായി അയല്‍വാസികള്‍ അറിയിച്ചിരുന്നു. അതേ സമയം സംഭവം നടന്നതിന് ശേഷമാണ് തങ്ങള്‍ അവിടെ വിവരങ്ങളറിയാനായി പോയതെന്നാണ് യുവാവും സുഹൃത്തുക്കളും പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്.

വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളു.

ജിഷ്ണയുടെ മരണം: കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് വിട്ടയച്ചു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ ഇമ്രാന്‍ഖാന്റ റാലിക്ക് നേരെ വെടിവെയ്പ്

Keywords:  Kasaragod, Kerala, Died, Suicide, Police, S.S.L.C, Report, Post-mortem, Friends, Neighbours, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia