city-gold-ad-for-blogger

വിദ്യാര്‍ത്ഥിനി പൊള്ളലേറ്റ് മരിച്ച സംഭവം; യുവാവില്‍ നിന്നും പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 12.08.2014) ഉദിനൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത യുവാവില്‍ നിന്നും പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. തൃക്കരിപ്പൂര്‍  ടൗണിലെ  ഓട്ടോ ഡ്രൈവര്‍ കൊയങ്കരയിലെ കെ.വി രമേശന്‍-രാധ ദമ്പതികളുടെ മകള്‍ എ. ജിഷ്ണ (15) യുടെ മരണത്തെ കുറിച്ച് നീലേശ്വരം സി.ഐ യു. പ്രേമനാണ് അന്വേഷിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഉദിനൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ജിഷ്ണയെ സ്വന്തം വീട്ടിനകത്തെ അടുക്കളയില്‍ പൊള്ളലേറ്റ നിലയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. വൈകിട്ട് അഞ്ച് മണിയോടെ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. സംഭവ സമയം വീട്ടില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ സഹോദരി അനഘ വയനാട്ടില്‍ പഠിക്കുകയാണ്. തീ കത്തുന്നത് കണ്ടു ഓടിയെത്തിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണ്ണെണ്ണ പെണ്‍കുട്ടിയുടെ ആമാശയത്തില്‍ ചെന്നിരുന്നു. ഇത് കാരണം ആന്തരാവയവങ്ങള്‍ക്ക് ഗുരുതരമായ പൊള്ളലേറ്റതാണ് മരണ കാരണമെന്ന് സംശയിക്കുന്നു. എന്നാല്‍ അടുക്കളയില്‍ തീ പടര്‍ന്നതിന്റെ യാതൊരു സൂചനയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

പെണ്‍കുട്ടിയുടെ മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഈയ്യക്കാടുള്ള യുവാവിനെയാണ് ചന്തേര പോലീസ് കസ്റ്റഡിയിലെടുത്തത്. ജിഷ്ണയെ യുവാവ് ഫോണിലൂടെയും നേരിട്ടും  നിരന്തരം ശല്യപ്പെടുത്തി വന്നിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. വീട്ടുകാര്‍ നേരത്തെ യുവാവിനെ പിടികൂടി താക്കീത് ചെയ്തിരുന്നതായും നാട്ടുകാര്‍ സൂചിപ്പിച്ചു. ഈ യുവാവിനെ സംഭവ സമയത്ത് വീട്ടിന് സമീപത്ത് കണ്ടിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട യുവാവിനെ രാത്രി ഒമ്പത് മണിയോടെ നാട്ടുകാര്‍ വീടുവളഞ്ഞതിനെ തുടര്‍ന്ന് ചന്തേര പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ജിഷ്ണയും യുവാവും തമ്മില്‍ പ്രണയിത്തിലായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പൊള്ളലേറ്റ ശേഷമാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്നതെന്നാണ് യുവാവ് പോലീസിന്റെ ചോദ്യം ചെയ്യലിലൂടെ വെളിപ്പെടുത്തിയതായാണ് സൂചന. ഉദിനൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും നേരത്തെ പ്ലസ് ടു പാസായ യുവാവ് സ്ഥിരമായി പെണ്‍കുട്ടിയുടെ പിറകെ നടന്ന് ശല്യപ്പെടുത്തിയിരുന്നതായാണ് പ്രധാന പരാതി. അതേ സമയം തങ്ങളുടെ പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നതായാണ് യുവാവ് പോലീസിനോട് പറഞ്ഞത്. ഇതാണ് ജിഷ്ണയെ മരണത്തിലേക്ക് നയിച്ചതെന്നും യുവാവ് പോലീസിനെ അറിയിച്ചതായി വിവരമുണ്ട്. മരണവുമായി ബന്ധപ്പെട്ട് യുവാവിനെ പ്രതിയാക്കാന്‍ തക്കതെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

നാട്ടുകാര്‍ ആരോപിക്കുന്നത് പോലെ മരണം കൊലപാതകമാണെന്നതിനും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സ്‌കൂളില്‍ നിന്നുമെത്തിയ ജിഷ്ണ സ്‌കൂളിലെ യൂണിഫോം മാറ്റിയ ശേഷം മുമ്പ് സെന്‍ട്രല്‍ സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന യൂണിഫോമാണ് ധരിച്ചിരുന്നത്. പെണ്‍കുട്ടിയുടെ പാന്റ് കത്തിയിട്ടില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. അതിനിടെ ഈയക്കാട്ടെ യുവാവിന്റെ ഫേസ്ബുക്ക് പ്രൊഫൈലും പോലീസ് പരിശോധിച്ചു.

ഇതില്‍ പെണ്‍കുട്ടിയുടെ പേര് തുടങ്ങുന്ന വലിയ ഇംഗ്ലീഷ് അക്ഷരവും ഒപ്പം യുവാവിന്റെ പേര് തുടങ്ങുന്ന വലിയ ഇംഗ്ലീഷ് അക്ഷരവും ഇമേജാക്കി ചേര്‍ത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ ഒന്നിച്ച് ഇണപിരിയാതെ നടക്കുന്ന പെയ്ന്റിംഗ് ചിത്രവും ഫേസ്ബുക്കില്‍ ചേര്‍ത്തിട്ടുണ്ട്. ഇതെല്ലാം പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. പെണ്‍കുട്ടിയുടെ മരണത്തില്‍ തെളിവില്ലെന്ന് കണ്ടാല്‍ യുവാവിനെ വിട്ടയക്കുമെന്ന സൂചനയും പോലീസ് നല്‍കുന്നു.
വിദ്യാര്‍ത്ഥിനി പൊള്ളലേറ്റ് മരിച്ച സംഭവം; യുവാവില്‍ നിന്നും പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു


വിദ്യാര്‍ത്ഥിനി പൊള്ളലേറ്റ് മരിച്ച സംഭവം; യുവാവില്‍ നിന്നും പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

വിദ്യാര്‍ത്ഥിനി പൊള്ളലേറ്റ് മരിച്ച സംഭവം; യുവാവില്‍ നിന്നും പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia