city-gold-ad-for-blogger

ജനരക്ഷായാത്ര; ഉദ്ഘാടന വേദി ഐ രാമറൈയുടെ പേരില്‍

കാസര്‍കോട്: (www.kasargodvartha.com 01/01/2016) ഉത്തരകേരളത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്തുപകര്‍ന്ന ഐ രാമറൈയുടെ പേരാണ് ജനരക്ഷായാത്രയുടെ ഉദ്ഘാടനവേദിക്ക് നല്‍കിയിരിക്കുന്നതെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍ പറഞ്ഞു. ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു മുന്നണിക്ക് തുടര്‍ഭരണം കാഴ്ചവയ്ക്കാനാവുമെന്ന ശുഭാപ്തിവിശ്വാസത്തോടെയാണ് ജനരക്ഷായാത്ര ആരംഭിക്കുന്നത്.

തിരഞ്ഞെടുപ്പെന്ന യുദ്ധത്തില്‍ ജനാധിപത്യവിശ്വാസികളെ കോണ്‍ഗ്രസിന്റെ കീഴില്‍ അണിനിരത്തുക എന്നത് യാത്രയുടെ ലക്ഷ്യമാണ്. മതേതരപാര്‍ട്ടികള്‍ ശക്തി പ്രാപിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ദേശീയ രാഷ്ട്രീയ സ്ഥിതിഗതികള്‍, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു ഡി എഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍, സമാധാന ജീവിതത്തിനു വെല്ലുവിളിയുയര്‍ത്തുന്ന ആക്രമണങ്ങള്‍, അതിക്രമങ്ങള്‍ എന്നിവ വിശദീകരിക്കുന്നതിനും സമൂഹത്തിന്റെ നാശത്തിനു ഇടവരുത്തുന്ന മദ്യത്തിനും ലഹരിക്കും എതിരെ ജനങ്ങളെ അണിനിരത്തുക എന്നുള്ളതും ജനരക്ഷായാത്രയുടെ ശക്തമായ സന്ദേശമാണ്.

മാലിന്യ നിര്‍മാര്‍ജനം, കീടനാശിനി വിമുക്തമായ പച്ചക്കറികൃഷി, പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിനെതിരായ പ്രചരണം, സാന്ത്വന പരിചരണം, പരിസ്ഥിതി സംരക്ഷണം, സ്ത്രീ ശാക്തീകരണം തുടങ്ങിയ ജീവല്‍പ്രശ്‌നങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരിക എന്നുള്ളതും ജനരക്ഷായാത്രയുടെ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ജനരക്ഷായാത്ര; ഉദ്ഘാടന വേദി ഐ രാമറൈയുടെ പേരില്‍

Related News: കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് കുമ്പള ഒരുങ്ങി

Keywords : Kasaragod, UDF, Congress, KPCC, President, I Rama Rai, V.M Sudheeran.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia