ബേക്കൽ കോട്ട സന്ദർശിക്കാൻ ജമ്മു കശ്മീർ ലഫ്. ഗവർണർ; കാസർകോട് കനത്ത സുരക്ഷയിൽ

● മനോജ് സിൻഹയുടെ സ്വകാര്യ സന്ദർശനം.
● കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ.
● ഉദുമ ബേവൂരിലെ ലളിത് റിസോർട്ടിൽ.
● ജൂൺ 22-ന് മടങ്ങിപ്പോകും.
കാസർകോട്: (KasargodVartha) ജമ്മു കശ്മീർ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ സ്വകാര്യ സന്ദർശനത്തിനായി കുടുംബസമേതം കാസർകോട്ടെത്തി.
കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കാനാണ് അദ്ദേഹം ബുധനാഴ്ച രാത്രി 11 മണിയോടെ ഉദുമ ബേവൂരിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലളിത് റിസോർട്ടിലെത്തിയത്.
ജൂൺ 21 വരെ അദ്ദേഹം റിസോർട്ടിൽ താമസിക്കും. ബേക്കൽ കോട്ട സന്ദർശിക്കാൻ അദ്ദേഹവും കുടുംബവും താൽപ്പര്യം അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് ബേക്കൽ കോട്ടയിലെത്തുമെന്നാണ് വിവരം.
കശ്മീരിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അതിശക്തമായ സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളത്. മംഗളൂരുവിലേക്ക് വിമാനമാർഗം എത്തിയ അദ്ദേഹവും 11 പേരടങ്ങുന്ന കുടുംബവും (കുട്ടികളടക്കം) കാർ മാർഗമാണ് ലളിത് റിസോർട്ടിലെത്തിയത്. ജൂൺ 22-നാണ് അദ്ദേഹം തിരിച്ചുപോകുക.
ജമ്മു കശ്മീർ ലഫ്. ഗവർണറുടെ കാസർകോട് സന്ദർശനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: J&K LG Manoj Sinha on private visit to Kasaragod with family under tight security.
#ManojSinha #JammuKashmir #Kasaragod #KeralaTourism #LalitResort #Security