ഭര്‍ത്താവിന് സുഹൃത്തുമായി സ്വവര്‍ഗരതി: ഭാര്യയായ 19കാരിക്ക് അടിമപ്പണി, ദാമ്പത്യബന്ധം തുടരാനാവാതെ യുവതി പരാതിയുമായി ഹൊസ്ദുര്‍ഗ് പോലീസില്‍;ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്
May 16, 2018, 19:32 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.05.2018) സുഹൃത്തുമായുള്ള ഭര്‍ത്താവിന്റെ സ്വവര്‍ഗരതി മൂലം ദാമ്പത്യബന്ധം തുടരാനാവാതെ യുവതി പരാതിയുമായി ഹൊസ്ദുര്‍ഗ് പോലീസിലെത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു. ചിത്താരി വി പി റോഡിലെ പത്തൊമ്പതുകാരിയാണ് പരാതിക്കാരി. 2017 ജൂലായ് 20നാണ് യുവതിയും കോട്ടിക്കുളം സ്വദേശിയായ ഗള്‍ഫുകാരനുമായുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസത്തിനകം തന്നെ ഭര്‍ത്താവ് അബുദാബിയിലേക്ക് പോയി.
പിന്നീട് ഭാര്യയെയും യുവാവ് അബുദാബിയിലേക്ക് കൊണ്ടുവന്നു. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. വീട്ടിലും ഗള്‍ഫിലും വീട്ടുപണി മാത്രമായിരുന്നു യുവതി ചെയ്തിരുന്നത്. ഇതിനിടയില്‍ ബാല്യകാല സുഹൃത്തുമായി ഭര്‍ത്താവിന് സ്വവര്‍ഗ രതിയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.
അബുദാബിയില്‍ തൊട്ടടുത്ത വില്ലയില്‍ താമസിച്ചിരുന്ന സുഹൃത്തുമായാണ് ഭര്‍ത്താവിന് സ്വവര്‍ഗരതി ഉണ്ടായിരുന്നത്. ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഭാര്യ പ്രസവത്തിനായി നാട്ടിലേക്ക് പോയതോടെ സുഹൃത്തിന്റെ വീട്ടുപണി പോലും യുവതിയെക്കൊണ്ട് ചെയ്യിച്ചു. ഇതിനിടെ സുഹൃത്തുമായി കിടക്ക പങ്കിടാനും ഭര്‍ത്താവ് യുവതിയെ നിര്‍ബന്ധിച്ചു. സുഹൃത്തുമായി കിടക്ക പങ്കിട്ടാല്‍ നാലുലക്ഷം രൂപ തനിക്ക് കിട്ടുമെന്നായിരുന്നു ഇയാള്‍ പറഞ്ഞതത്രെ. ഇതിനിടയില്‍ ഭര്‍ത്താവിന്റെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോള്‍ സുഹൃത്തുമായുള്ള രതിവൈകൃതങ്ങളുടെ ദൃശ്യങ്ങളും യുവതി കണ്ടു. ഇതോടെ ഭര്‍ത്താവ് ശാരീരികമായി പീഡിപ്പിക്കാന്‍ തുടങ്ങിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
ഡിസംബര്‍ 22ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവതിക്ക് ഭര്‍തൃവീട്ടില്‍ വെച്ചും പീഡനം തുടര്‍ന്നു. ഭര്‍തൃമാതാവും സഹോദരങ്ങളും ക്രൂരമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സഹികെട്ടാണ് കഴിഞ്ഞ ദിവസം യുവതി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനും മാതാവിനും സഹോദരങ്ങള്‍ക്കുമെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, Kanhangad, News, Husband, Wife, Divorce, Gay, Husband got illegal relationship with friend; Wife Demanded for diveroce