city-gold-ad-for-blogger

തീരദേശ പരിപാലന നിയമം; പുതിയ മാറ്റം നിയമമായി വരുന്നതും കാത്ത് നൂറു കണക്കിന് കുടുംബങ്ങള്‍

കുമ്പള: (www.kasargodvartha.com 12/09/2017) തീരദേശത്തെ വീട് നിര്‍മാണത്തിനും, മറ്റു കെട്ടിടങ്ങള്‍ക്കും ദൂര പരിധി 20 മീറ്ററാക്കി കുറച്ചു തീരപരിപാലന നിയമത്തിന്റെ പുതിയ കരട് വിജ്ഞാപനം നിയമമായി വരുന്നതും കാത്തു കഴിയുന്നത് നൂറുകണക്കിന് കുടുംബങ്ങള്‍. തീരപ്രദേശത്തു വീട് പണിയാന്‍ അനുമതിക്കായി കാത്തിരിക്കുന്ന ജില്ലയിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ് പുതിയ കരട് വിജ്ഞാപനം.

തീരദേശ പരിപാലന നിയമം; പുതിയ മാറ്റം നിയമമായി വരുന്നതും കാത്ത് നൂറു കണക്കിന് കുടുംബങ്ങള്‍

വേലിയേറ്റ പരിധിയില്‍ കുടുങ്ങി ആയിരക്കണക്കിന് വീട് ഉള്‍പെടെയുള്ള കെട്ടിട നിര്‍മാണ അപേക്ഷകളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, തീരപരിപാലന അതോറിറ്റികളിലുമായി തീരുമാനമാകാതെ കിടക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തീരപരിപാലന നിയമം ബാധകമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അതതു പ്രദേശങ്ങള്‍ക്കുള്ള പ്ലാന്‍ അംഗീകരിക്കേണ്ടതുണ്ട്. 2016 മാര്‍ച്ച് മാസം തന്നെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും നടപടി വൈകുന്നത് തീരദേശവാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്.

തീരദേശ പരിപാലന നിയമത്തിലെ ഇളവ് നിയമമായി വരുന്നതോടെ ജില്ലയിലെ ടൂറിസം മേഖലക്കും പുതിയ ഉണര്‍വുണ്ടാകും. നിയമമായി വരാന്‍ ജനപ്രതിനിധികളുടെ ഭാഗത്തു നിന്നു ഇടപെടലുണ്ടാകണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kumbala, Kasaragod, Kerala, House, Family, Tourism, Government.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia