city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്തഫ കല്ലടക്കുറ്റിയില്‍ എത്തിയതെങ്ങനെ? മൃതദേഹം പരിയാരത്തേക്ക് കൊണ്ടു പോയി

കുറ്റിക്കോല്‍: (www.kasargodvartha.com 30.11.2014) കുറ്റിക്കോല്‍ മരുതടുക്കം കല്ലടക്കുറ്റിയില്‍ സ്വകാര്യ വ്യക്തിയുടെ ആള്‍മറയില്ലാത്ത കിണറ്റില്‍  ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട യുവാവിന്റെ മൃതദേഹം പരിയാരത്തേക്ക്. ഞായറാഴ്ച രാവിലെ ബേഡകം എസ്.ഐ. ആനന്ദന്റെ നേതൃത്വത്തില്‍ ബേഡകം പോലീസ് ഇന്‍ക്വസ്റ്റു നടത്തിയതിനു ശേഷമാണ് മൃതദേഹം 11.30 മണിയോടെ പരിയാരത്തേക്കു കൊണ്ടു പോയത്.

തെക്കില്‍ ബേവിഞ്ച സ്റ്റാര്‍ നഗറിലെ പരേതനായ സി.പി.സി. മുഹമ്മദ് ആയിഷ ബീവി ദമ്പതികളുടെ മകന്‍ എം. മുസ്തഫ (25) യെയാണ് ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 10.30 മണിയോടെ ബേവിഞ്ചയിലെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച് ഇറങ്ങിയതായിരുന്നു മുസ്തഫയെന്നാണ് വീട്ടുകാര്‍ പറയുന്നത്.

60 അടിയോളം ആഴമുള്ള കിണറ്റിലാണ് മുസ്തഫയുടെ മൃതദേഹം കാണപ്പെട്ടത്. കിണറിനു സമീപത്തായി മുസ്തഫയുടെ കെ.എല്‍.14 കെ. 7934 നമ്പര്‍ പള്‍സര്‍ ബൈക്ക് ഉണ്ടായിരുന്നു. ഇതിന്റെ താക്കോലും 1200 രൂപയും ഇയാളുടെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നു കണ്ടെടുത്തതായി എസ്.ഐ. പറഞ്ഞു. ഹെല്‍മറ്റും കിണറ്റിലുണ്ടായിരുന്നു. മൃതദേഹത്തിന്റെ തലയില്‍ പരിക്കുണ്ട്.  ഇത് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നും അതാണ് മരണത്തിനു കാരണമായതെന്നു സംശയിക്കുന്നതായും എസ്.ഐ. പറഞ്ഞു. മുസ്തഫ എന്തിനാണ് കല്ലടക്കുറ്റിയില്‍ വന്നതെന്ന കാര്യം വ്യക്തമായിട്ടില്ല.

അതേ സമയം രാത്രി ചിലര്‍ കല്ലടക്കുറ്റിയില്‍ വന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവിടെ ഒരു വീട്ടു പരിസരത്ത് സംശയ സാഹചര്യത്തില്‍ കണ്ട ഇവരെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഓടിപ്പോയതാണെന്നും സംസാരമുണ്ട്.

കിണറിന്റെ കരയില്‍ നിന്നും മുസ്തഫയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതിലെ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. മരിക്കുന്നതിനു മുമ്പ് മുസ്തഫയ്ക്ക് മര്‍ദനനേറ്റിരുന്നുവോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നു. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണം കൊലപാതകമാണോ എന്ന് പറയാനാകൂവെന്നും എസ്.ഐ. പറഞ്ഞു.
മുസ്തഫ കല്ലടക്കുറ്റിയില്‍ എത്തിയതെങ്ങനെ? മൃതദേഹം പരിയാരത്തേക്ക് കൊണ്ടു പോയി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords:  Kasaragod, Kerala, Kuttikol, Deadbody, Well, Musthafa, Bedakam, Man found dead mysteriously, How Musthafa reached Kalladakkutty?.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia