city-gold-ad-for-blogger

മൂന്നുമക്കളെയും കൂട്ടി വീടുവിട്ട ഭര്‍തൃമതി കോടതിയില്‍ നിന്നും സഹോദരനൊപ്പം പോയി

കാസര്‍കോട്: (www.kasargodvartha.com 03.06.2016) മൂന്നുമക്കളെയും കൊണ്ട് പാലക്കാട് സ്വദേശിയായ യുവാവിനോടൊപ്പം നാടുവിട്ട മുളിയാര്‍ ഭര്‍തൃമതിയെ ആദൂര്‍ പോലീസ് നാട്ടിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി. ചെര്‍ക്കളയിലുള്ള ഇന്റര്‍ലോക്ക് സ്ഥാപനത്തില്‍ ജീവനക്കാരിയും മുളിയാര്‍ കോപ്പാളം കൊച്ചി കോളനിയിലെ ഹരിശ്ചന്ദ്രന്റെ ഭാര്യയുമായ ജയശ്രീ(32), മക്കളായ ദീപ്തി(14), ദീപിക(11), ദീപക്(9) എന്നിവരെയാണ് പോലീസ് ഷൊര്‍ണ്ണൂരില്‍ കണ്ടെത്തുകയും വ്യാഴാഴ്ച വൈകുന്നേരത്തോടെ നാട്ടിലെത്തിക്കുകയും ചെയ്തത്.

മക്കളെയും കൂട്ടി പാലക്കാട് സ്വദേശിയായ അജേഷിനോടൊപ്പമാണ് ജയശ്രീ നാടുവിട്ടത്. ഷൊര്‍ണ്ണൂരില്‍ ജയശ്രീക്കും മക്കള്‍ക്കുമൊപ്പം അജേഷുമുണ്ടായിരുന്നു. അജേഷിനെയും പോലീസ് ആദൂര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് പോലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം ജയശ്രീയെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
ഭര്‍ത്താവ് ഹരിശ്ചന്ദ്രന്‍ ദിവസവും മദ്യപിച്ചുവന്ന് തന്നെയും മക്കളെയും മര്‍ദിക്കാറുണ്ടെന്നും ഇതില്‍ നിന്നും രക്ഷപ്പെടാന്‍ അജേഷിനോടൊപ്പം കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താനാണ് പോയതെന്നും ജയശ്രീ പോലീസിലും കോടതിയിലും മൊഴി നല്‍കി. ഭര്‍ത്താവിനൊപ്പം പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ വീട്ടുകാര്‍ക്കൊപ്പം പോകാനാണ് താല്‍പ്പര്യമെന്നും യുവതി കോടതിയെ അറിയിച്ചു. കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടതോടെ ജയശ്രീ മക്കളെയും കൂട്ടി സഹോദരനൊപ്പം പോവുകയായിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് മൂന്ന് മക്കളെയും കൂട്ടി യുവതി ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു. എന്നാല്‍ യുവതിയെയും കുട്ടികളെയും കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും അന്വേഷണം നടത്തിയപ്പോള്‍ ജയശ്രീ കുട്ടികളെയും കൊണ്ട് പാലക്കാട് സ്വദേശിക്കൊപ്പം പോയതായി വ്യക്തമായി. ജയശ്രീ ജോലി ചെയ്യുന്ന ഇന്റര്‍ലോക്ക് സ്ഥാപനത്തിലെ ജീവനക്കാരനാണ് അജേഷ്. ഹരിശ്ചന്ദ്രന്റെ പരാതി പ്രകാരമാണ് ആദൂര്‍ പോലീസ് ജയശ്രീയുടെയും മക്കളുടെയും തിരോധാനം സംബന്ധിച്ച് കേസെടുത്തിരുന്നത്.

പോലീസ് കേസെടുത്ത് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ യുവതിയും മക്കളും ഷൊര്‍ണ്ണൂരിലുള്ളതായി വ്യക്തമാവുകയായിരുന്നു.

Keywords: Kasaragod, Housewife, Court, Police, Cyber cell, Childrens , Tuesday, Husband, Case, Alcohol, Temple.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia