മൂന്നുമക്കളെയും കൊണ്ട് ആദൂരിലെ ഭര്‍തൃമതി കാമുകനോടൊപ്പം വീടുവിട്ടു
Jun 2, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 02/06/2016) മൂന്നുമക്കളെയും കൊണ്ട് ആദൂരിലെ ഭര്‍തൃമതി കാമുകനോടൊപ്പം വീടുവിട്ടു. കാസര്‍കോട് ചെര്‍ക്കളയിലുള്ള ഇന്റര്‍ലോക്ക് സ്ഥാപനത്തില്‍ ജീവനക്കാരിയും മുളിയാര്‍ കോപ്പാളം കൊച്ചി കോളനിയില്‍ താമസക്കാരിയുമായ മുപ്പത്തിരണ്ടുകാരിയാണ് ഇതേ ഇന്റര്‍ലോക്ക് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയോടൊപ്പം ഒളിച്ചോടിയത്.
ചൊവ്വാഴ്ച രാവിലെ ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് പതിനാലും പതിനൊന്നും വയസുള്ള പെണ്‍മക്കളെയും ഒമ്പത് വയസുള്ള ആണ്‍കുട്ടിയെയും കൂട്ടി യുവതി ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു. എന്നാല്‍ യുവതിയെയും കുട്ടികളെയും കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും അന്വേഷണം നടത്തിയപ്പോള്‍ യുവതി കുട്ടികളെയും കൊണ്ട് കാമുകനോടൊപ്പം പോയതായി വ്യക്തമായി.
തുടര്‍ന്ന് ഭര്‍ത്താവ് ആദൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ യുവതിയും മക്കളും ഷൊര്‍ണ്ണൂരിലുള്ളതായി വ്യക്തമായി. ഇതേ തുടര്‍ന്ന് ആദൂരില്‍ നിന്ന് വനിതാപോലീസ് അടക്കം ഷൊര്‍ണ്ണൂരിലേക്ക് പോയി. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. യുവതിയുടെ ഭര്‍ത്താവ് വാര്‍പ്പ് തൊഴിലാളിയാണ്.
നാലുമാസം മുമ്പാണ് മുളിയാര്‍ യുവതി ചെര്‍ക്കളയിലെ ഇന്റര്‍ലോക്ക് സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നത്. പാലക്കാട് സ്വദേശിയായ യുവാവ് ഇതേ സ്ഥാപനത്തില്‍ എട്ട് വര്‍ഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു.

Keywords: Kasaragod, Kerala, Love, Missing, complaint, Investigation, Eloped, Woman, Police, Case, Husband, Shornur, Palakkadu, Woman eloped with lover.