ആം ആദ്മി പാര്‍ട്ടി നേതാവിന്റെ വീട് കത്തിച്ച കേസിലെ പ്രതികളെ തെളിവെടുപ്പിന് വിധേയരാക്കി
Nov 21, 2015, 20:20 IST
ബേക്കല്‍: (www.kasargodvartha.com 21/11/2015) ഉദുമ മാങ്ങാട്ടെ ആം ആദ്മി പാര്‍ട്ടി നേതാവ് ഇബ്രാഹിമിന്റെ വീട് കത്തിച്ച കേസിലെ നാല് പ്രതികളെ തെളിവെടുപ്പിന് വിധേയരാക്കി. ശനിയാഴ്ച ഉച്ചയോടെ തീവെച്ച് നശിപ്പിക്കപ്പെട്ട വീട്ടില്‍ കൊണ്ടുവന്നാണ് ഹൊസ്ദുര്‍ഗ് സി.ഐ യു. പ്രേമന്‍, ബേക്കല്‍ എസ്.ഐ ആദംഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തിയത്.
തീവെപ്പ് കേസില്‍ പ്രതിയായ പ്രജിത്ത് എന്ന് വിളിക്കുന്ന കുട്ടാപ്പി (25), നാഗേഷ് (26), പ്രജീഷ് (25), വിജേഷ് (28) എന്നിവരെയാണ് തെളിവെടുപ്പിന് വിധേയരാക്കിയത്. തീവെക്കാന്‍ വേണ്ടി മാങ്ങാട് നിര്‍ത്തിയിട്ട ബൈക്കില്‍ നിന്നും പെട്രോള്‍ ഊറ്റിയെടുത്ത സ്ഥലവും പ്രതികള്‍ പോലീസിന് കാട്ടിക്കൊടുത്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഇവര്‍ തിരഞ്ഞെടുപ്പില്‍ മൂന്നാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റതിന്റെ വിരോധത്തിലാണ് ആം ആദ്മി പാര്‍ട്ടി നേതാവിന്റെ വീടിന് തീവെച്ചത്. ആറാം വാര്‍ഡിലും മൂന്നാം വാര്‍ഡിലും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു. ഇതില്‍ ആറാം വാര്‍ഡായ വെടിക്കുന്ന് വാര്‍ഡില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിയായി ഇബ്രാഹിം മത്സരിച്ചതിനാല്‍ യുഡിഎഫിന് വോട്ട് കുറഞ്ഞിരുന്നു.
മൂന്നാം വാര്‍ഡില്‍ 28 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റിരുന്നു. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി 50 വോട്ടാണ് ഈ വാര്‍ഡില്‍ നേടിയത്. +Kasaragod Vartha
Related News: ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ വീട് കത്തിച്ച കേസ്: ബാലകൃഷ്ണന്‍ വധക്കേസ് പ്രതി ഉള്‍പെടെ 4 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ വീടുകത്തിച്ചു; 20 ലക്ഷം രൂപയുടെ നഷ്ടം
Keywords : Bekal, Udma, Mangad, House, Fire, Arrest, Accuse, Investigation, Police, Kasaragod.