വീട് തകര്‍ന്നുവീണു; ടി വി കാണാന്‍ അയല്‍ വീട്ടില്‍ പോയതുകൊണ്ട് വീട്ടുകാര്‍ രക്ഷപ്പെട്ടു
Apr 5, 2018, 12:07 IST
കാസര്‍കോട്: (www.kasargodvartha.com 05.04.2018) നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്ത് വീട് നിലംപൊത്തി. പരേതനായ ബാബു-പുഷ്പ ദമ്പതികളുടെ ഓടുമേഞ്ഞ വീടാണ് ബുധനാഴ്ച രാത്രി 8:10 മണിയോടുകൂടി തകര്‍ന്നുവീണത്. വീട്ടുകാര്‍ ബന്ധുവിന്റെ വീട്ടില്‍ പോയനേരത്താണ് വീട് നിലംപൊത്തിയത്. അതിനാല്‍ ആളപായമൊന്നുമുണ്ടായില്ല.
വീട്ടില്‍ കുട്ടികളടക്കം എട്ടുപേരാണ് താമസിക്കുന്നത്. പുഷ്പ, വിപിന്‍, ബബീഷ്, ബബിത, ഗീത, കുട്ടികളായ വിഷ്ണു(എട്ട്), വിഘ്നേഷ്(മൂന്നര), ആദിനാഥ്(3) എന്നിവരാണ് വീട്ടിലുള്ളത്. ഇവര്‍ ബന്ധുവായ സുമയുടെ തൊട്ടടുത്ത വീട്ടില്‍ ടി വി കാണാന്‍ പോയ നേരത്താണ് വീട് തകര്‍ന്നുവീണത്. ടി വി കണ്ടുകൊണ്ടിരിക്കെ വീട് തകര്‍ന്നുവീഴുന്ന ശബ്ദം കേട്ട് ഇവര്‍ ഓടിയെത്തുകയായിരുന്നു.
സംഭവത്തെതുടര്‍ന്ന് തീരദേശപോലീസ് സ്ഥലത്തെത്തി. നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിസിരിയ, കൗണ്‍സിലര്‍മാരായ ഉമ, മനോഹരന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, news, House, House-collapse, Nellikunnu, Cherangai, TV, Neighbour, Police, House Collapsed In Nellikunnu