city-gold-ad-for-blogger

അതിക്രമിച്ചു കയറി കമ്പിപ്പാര കൊണ്ട് വീട് അടിച്ചുതകര്‍ത്തു

കളനാട്: (www.kasargodvartha.com 30/04/2016) വീട്ടില്‍ അതിക്രമിച്ചു കയറി തേങ്ങാപൊതിക്കുന്ന കമ്പിപ്പാര കൊണ്ട് വീട് അടിച്ചുതകര്‍ത്തു. കളനാട് അരമങ്ങാനത്തെ ഇബ്രാഹീമിന്റെ മകന്‍ ബി അബ്ദുല്ലക്കുഞ്ഞിയുടെ വീടിന്റെ ജനല്‍ചില്ലുകളാണ് അടിച്ചുതകര്‍ത്തത്. അബ്ദുല്ലക്കുഞ്ഞിയുടെ പരാതിയില്‍ അരമങ്ങാനം സ്വദേശി ഹുസൈനെതിരെ പോലീസ് കേസെടുത്തു.

വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്നു മണിയോടെ ഹുസൈന്‍ അബ്ദുല്ലക്കുിഞ്ഞിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും വീടിന്റെ ജനാലകളും മറ്റ് ഗൃഹോപകരണങ്ങളും കമ്പിപ്പാര കൊണ്ട് അടിച്ചുതകര്‍ക്കുകയായിരുന്നു. അബ്ദുല്ലക്കുഞ്ഞിയുടെ മാതാവിനേയും അക്രമിക്കാന്‍
ശ്രമിച്ചിരുന്നു. മാതാവിനെ പിടിച്ചുമാറ്റിയതുകൊണ്ടാണ് കമ്പിപ്പാര കൊണ്ട് അടിയേല്‍ക്കാതിരുന്നതെന്ന് അബ്ദുല്ലക്കുഞ്ഞിയുടെ പരാതിയില്‍ പറയുന്നു.

അതിക്രമിച്ചു കയറി കമ്പിപ്പാര കൊണ്ട് വീട് അടിച്ചുതകര്‍ത്തു

Keywords: Kalanad, kasaragod, House, Aramanganam, Ibrahim,, B Abdula Kunhi, Police, 
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Epsilon
Desk Epsilon

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia