വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കാസര്‍കോട് സ്വദേശിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമെന്ന് സൂചന
Dec 25, 2012, 21:48 IST

കോട്ടയം: കോട്ടയം നഗരത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് തിരയുന്ന കാസര്‍കോട് സ്വദേശിക്ക് അന്തര്‍ സംസ്ഥാന സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് സൂചന. കാസര്‍കോട് ഇന്‍കംടാക്‌സ് ഓഫീസിനടുത്തെ മുഹമ്മദ് ഹാരിസ് (32)നെ പോലീസ് തിരയുന്നതിനിടയിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്.
രണ്ടു വര്‍ഷമായി കോട്ടയത്തെ വിവിധ ലോഡ്ജുകളിലും അപ്പാര്‍ട്ടുമെന്റുകളിലും മാറിമാറി താമസിച്ചു വരുകയായിരുന്ന ഹാരിസ് ഒരിടത്തും ശരിയായ മോല്‍വിലാസമല്ല നല്‍കിയതെന്ന് കോട്ടയം വെസ്റ്റ് ഹില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കൂട്ടുകാര്‍ക്കൊന്നും വ്യക്തമായ മേല്‍വിലാസമോ മൊബൈല്‍ നമ്പറോ ഹാരിസ് നല്‍കിയിരുന്നില്ല. ഹാരിസ് താമസിച്ചിരുന്ന ലോഡ്ജുകളില്‍ നല്‍കിയത് വ്യാജവിലാസമാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കോട്ടയം നഗരത്തില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്തു വരുകയായിരുന്ന ഹാരിസ് പെണ്‍കുട്ടിയുമായി പരിചയപ്പെടുകയും പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച ഗിറ്റാര്‍ ക്ലാസിനു പോയ പെണ്‍കുട്ടിയെ ഹാരിസ് തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളുടെ പരാതിയെതുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നത്.
ഹാരിസ് ഒടുവില്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പര്‍ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്. കാസര്‍കോട് പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് ഹാരിസ് നേരത്തേ വിവാഹിതനാണെന്നും രണ്ടു മക്കളുണ്ടെന്നും വ്യക്തമായിരുന്നു. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചതിനു ശേഷമാണ് കോട്ടയത്ത് എത്തിയതെന്നും വ്യക്തമായിട്ടുള്ളതായി പോലീസ് പറഞ്ഞു.
Related News:
വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കാസര്‍കോട്ടുകാരനെ കോട്ടയം പോലീസ് തിരയുന്നു
Keywords : Kasaragod, Kottayam, Youth, Sex-racket, Kidnap, Mohammed Harris, Police, Lodge, Wife, Love, Apartment, Address, Photographer, Kerala, Malayalam News.