വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കാസര്‍കോട്ടുകാരനെ കോട്ടയം പോലീസ് തിരയുന്നു
Dec 24, 2012, 22:55 IST
കോട്ടയം: ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയെ കാസര്‍കോട്ടുകാരനായ യുവാവ് തട്ടിക്കൊണ്ടു പോയതായി പരാതി. സംഭവത്തെതുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കോട്ടയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് ഇന്‍കം ടാക്സ് ഓഫീസിനടുത്ത പി.എച്ച് മുഹമ്മദ് ഹാരിസിനെതിരെയാണ് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തത്.
കൂടുതല്‍ അന്വേഷണത്തിനായി പോലീസ് ഉടന്‍ കാസര്കോട്ടേക്കെത്തുമെന്ന് ഡി.വൈ.എസ്.പി. പറഞ്ഞു. ശനിയാഴ്ച ഗിറ്റാര്‍ ക്ലാസിനു പോയതായിരുന്നു പെണ്‍കുട്ടി. തിരിച്ചെത്താത്തതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോട്ടയത്തെ ഫ്രീലാന്റ്സ് ഫോട്ടോ ഗ്രാഫര്‍ പി.എച്ച്. മുഹമ്മദ് ഹാരിസിനെയും കാണാതായതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഈരയില്‍ കടവ് സ്വദേശിനിയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ ജൂണ്‍ മാസമാണ് ഫ്രീലാന്റ് ഫോട്ടോ ഗ്രാഫര്‍ എന്നു പറയുന്ന മുഹമ്മദ് ഹാരിസ് കോട്ടയത്തെ ഒരു ലോഡ്ജില്‍ എത്തിയത്. ലോഡ്ജില്‍ താമസിക്കുന്നതിനിടയില്‍ സ്ഥലത്തെ ചില ഫോട്ടോഗ്രാഫര്‍ക്കൊപ്പം പ്രോഗാമിനു പോകാറുണ്ടായിരുന്നുവെന്നു പറയുന്നു. ഇതിനിടയില്‍ ആരിയംകടവ് സ്വദേശിനിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായി പ്രണയത്തിലാവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ചകളില്‍ പതിവായി ഗിറ്റാര്‍ ക്ലാസിനു പോകാറുള്ള പെണ്‍കുട്ടിയുമായി മുഹമ്മദ് ഹാരിസ് കറങ്ങി നടക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതിനിടയിലാണ് ശനിയാഴ്ച വൈകുന്നേരം ഇരുവരെയും നാടകീയമായി കാണാതാവുന്നത്. പെണ്കുട്ടിയെകുറിച്ചോ, മുഹമ്മദ് ഹാരിസിനെ കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കോട്ടയം ഡി.വൈ.എസ്.പി.യുടെ 9497990050 എന്ന നമ്പറിലോ, സി.ഐ.യുടെ 9497987072 എന്ന നമ്പറിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. അതേ സമയം മുഹമ്മദ് ഹാരിസ് പെണ്‍കുട്ടിയുമായി കാസര്‍കോട്ടേക്ക് രക്ഷപ്പെടാനുള്ള സാധ്യത മുന്‍നിര്‍ത്തി വിവരം കാസര്‍കോട് പോലീസിനെ അറിയിച്ചിട്ടുള്ളതായി കൂട്ടിച്ചേര്‍ത്തു.
Keywords : Girl, Missing, Case, Kottayam, Kasaragod, Youth, Police, P.H. Mohammed Harris, Complaint, photographer, Kerala, Malayalam News.






