മുബഷിറയെ കണ്ടെത്താന്‍ ഹൈക്കോടതി പോലീസിന് സമയം അനുവദിച്ചു
Jan 13, 2017, 14:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/01/2017) ഒരു മാസം മുമ്പ് കാണാതായ പെരിയയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പത്താംതരം വിദ്യാര്‍ത്ഥിനിയും മാണിക്കോത്ത് സ്വദേശിനിയുമായ ഫാത്വിമത്ത് മുബഷിറയെ കണ്ടെത്തുന്നതിന് ഹൈക്കോടതി പോലീസിന് കൂടുതല്‍ സമയം അനുവദിച്ചു. ജനുവരി 10നകം മുബഷിറയെ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഈ ഉത്തരവ് പാലിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഹൊസ്ദുര്‍ഗ് സി ഐ സി കെ സുനില്‍ കുമാറിന് സാധിച്ചില്ല.
ഈ സാഹചര്യത്തില്‍ സി ഐ നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. സി ഐ കോടതിയിലെത്തി അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും മുബഷിറയെ കണ്ടെത്താന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ജനുവരി 16 നകം പെണ്‍കുട്ടിയെ ഹാജരാക്കണമെന്നാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.
മുബഷിറക്കു പുറമെ ഇതേ സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി പുല്ലൂരിലെ മുഹമ്മദ് നിയാസിനെയും ദുരൂഹസാഹചര്യത്തില്‍ കാണാതായിരുന്നു. മുബഷിറയുടെ ബന്ധുക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ കണ്ടെത്താന്‍ കോടതി ഉത്തരവുണ്ടായത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ മുബഷിറ വീട്ടില്‍ നിന്നും പോകുമ്പോള്‍ സ്വര്‍ണാഭരണങ്ങളും കൂടുതല്‍ വസ്ത്രങ്ങളും കൊണ്ടുപോയിരുന്നതായും മുബഷിറയും നിയാസും ഒന്നിച്ചാണ് പോയതെന്നും വ്യക്തമായി.
അതേ സമയം ഇരുവരുടെയും തിരോധാനത്തില്‍ ദുരൂഹതകള്‍ ഇരട്ടിക്കുകയാണ്. മുബഷിറയെ കണ്ടെത്താന്‍ ഒരു ലക്ഷം രൂപയ്ക്ക് പാണത്തൂരിലെ മുഹമ്മദ് സലാമും സംഘവും ക്വട്ടേഷന്‍ ഉറപ്പിച്ചതും 10,000 രൂപ അഡ്വാന്‍സ് വാങ്ങിയതും സംശയങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. ക്വട്ടേഷന്‍ സംഘത്തിനെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു.
Related News:
മുബഷിറയെയും നിയാസിനെയും കാണാതായിട്ട് ഒരുമാസം പിന്നിട്ടു; ഇരുവരും തിരുവനന്തപുരത്തെ ഭീമാപള്ളിയിലുള്ളതായി സംശയം, അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പോലീസ് ഹൈക്കോടതിയില്‍
നിയാസും മുബഷിറയും എവിടെ? ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ല; കേസ് ക്രൈംബ്രാഞ്ചിന് കൈമാറണം: എം എസ് എഫ്
കോളജ് വിദ്യാര്‍ത്ഥിയെയും 10 ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കാണാതായ സംഭവത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ക്വട്ടേഷന്‍; അഡ്വാന്‍സ് വാങ്ങി മുങ്ങിയ 4 പേര്‍ക്കെതിരെ കേസ്
കോളജ് വിദ്യാര്‍ത്ഥിയെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കാണാതായ സംഭവത്തില്‍ പോലീസ് ലൂക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കി

Keywords: Kasaragod, Kerala, Kanhangad, Police, court, Missing, Investigation, HC orders to produce Mubashira before 16th.