അപ്രഖ്യാപിത ഹര്‍ത്താല്‍; 6 കേസുകളിലായി 23 പേര്‍ അറസ്റ്റില്‍
Apr 17, 2018, 12:39 IST
കാസര്‍കോട്: (www.kasargodvartha.com 17.04.2018) സോഷ്യല്‍ മീഡിയയിലൂടെ അപ്രഖ്യാപിത ഹര്‍ത്താല്‍ പ്രചരണം നടത്തി റോഡ് തടസ്സപ്പെടുത്തിയതിനും കടയടപ്പിച്ചതിനും അന്യായമായി സംഘം ചേര്‍ന്ന് പ്രകടനം നടത്തിയതിനും ആറ് കേസുകളിലായി കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ മാത്രം 23 പേരെ അറസ്റ്റ് ചെയ്തു.
കെ.എ.പി. ആക്ട് 117 (ഇ) പ്രകാരം മൂന്ന് പേരെയും കെ.എ.പി. 117 ( ഇ), ഇന്ത്യന്‍ പീനല്‍ കോഡ് 186 വകുപ്പ് പ്രകാരം പോലീസ് സ്റ്റേഷനില്‍ വെച്ച് പോലീസിനെ കൈയ്യേറ്റം ചെയ്തതിനും പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ തള്ളി വീഴ്ത്തി എന്ന കുറ്റം ചുമത്തിയുമാണ്
നെല്ലിക്കുന്നിലെ ബഷീറിനെ അറസ്റ്റ് ചെയ്തത്. കേരള പോലീസ് ആക്ട് 117 ( ഇ) വകുപ്പ് അനുസരിച്ച് കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ സമീപം തടിച്ചുകൂടിയതിനും മുന്‍ കരുതലായും മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
151 സി.ആര്‍.പി.സി പ്രകാരം മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. മുനവ്വര്‍, അബ്ദുള്‍ അഷറഫ്, തന്‍സീര്‍, മുഹമ്മദ് ഖലീല്‍, അബ്ദുള്‍ അനസ്, ഫൈസല്‍, ഫയാസ്, മുഹമ്മദ് സിനാന്‍ ,ഷെരീഫ്, ഇര്‍ഫാന്‍, ജുനൈദ്, എസ്.എം.ഷെരീഫ്, അബ്ദുള്‍ റാസിഖ്, റിയാസലി ,മുഹമ്മദ് സിനാന്‍ , റാഹില്‍ എ, അബ്ദുള്‍ റിഷാല്‍, റഹ് മത്തുള്ള, മൊയ്തീന്‍, ഹൈദരലി, ഷെഫീഖ്, ഹബീബ് റഹ് മാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .ഇവരെ തല്‍കാലം ജാമ്യത്തില്‍ വിട്ടതായി പോലീസ് പറഞ്ഞു. കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിശോധിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.
Related News:
സമൂഹ മാധ്യമങ്ങളില്‍ ഹര്‍ത്താലെന്ന് വ്യാജ പ്രചാരണം നടത്തിയ 25 പേര്‍ അറസ്റ്റില്‍; നിരവധി വാഹനങ്ങളും കസ്റ്റഡിയിലെടുത്തു
സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ നടപടി ആരംഭിച്ചതായി ജില്ലാ പോലീസ് ചീഫ്; അന്വേഷണം ക്രൈംബ്രാഞ്ചിന്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Harthal, Case, Arrest, Police, Harthal; 23 arrested in 6 cases.
< !- START disable copy paste -->