സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ നടപടി ആരംഭിച്ചതായി ജില്ലാ പോലീസ് ചീഫ്; അന്വേഷണം ക്രൈംബ്രാഞ്ചിന്
Apr 16, 2018, 18:44 IST
കാസര്‍കോട്: (www.kasargodvartha.com 16.04.2018) സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വ്യക്തികള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി ആരംഭിച്ചു. യാതൊരു വിധ സംഘടനയുടെ പിന്തുണയോ നേതൃത്വമോ ഇല്ലാതെ ചില വിദ്വേഷം നിറഞ്ഞതായ വാക്കുകള്‍ ഉപയോഗിച്ച് ഹര്‍ത്താലിന് നേതൃത്വം കൊടുക്കുകയും അതിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെയും പോലീസ് കേസ് രജിറ്റര്‍ ചെയ്തു. കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് നല്‍കാന്‍ തീരുമാനിച്ചതായി ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ ഐ.പി.എസ് അറിയിച്ചു.
പൊതുജനങ്ങളുടെ വികാരങ്ങളെ മറ്റൊരു തരത്തിലേക്ക് മാറ്റിക്കൊണ്ട് ഹര്‍ത്താലിനും മറ്റും ആഹ്വാനം ചെയ്യുകയും, അതിന്റെ മറവില്‍ അഴിഞ്ഞാടുവാന്‍ ശ്രമിച്ച സാമൂഹ്യവിരുദ്ധര്‍ക്കെതിരെ പോലീസ് ശക്തമായി നടപടിയെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുകയും അവരെ പോലീസ് നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
ഹര്‍ത്താലിനോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചവരെ 52 ആള്‍ക്കാരെ അറസ്റ്റ് ചെയ്തു. നിരവധി വാഹനങ്ങള്‍ പല സ്റ്റേഷനിലും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരുടെ പ്രവര്‍ത്തനവും മേല്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കും. പൊതു മുതല്‍ നശിപ്പിക്കുകയോ ഏതെങ്കിലും തരത്തില്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടുണ്ടെങ്കില്‍ അത്തരം പ്രചരണം നടത്തിയവരുടെ മേല്‍ കേസ് ചുമത്തുമെന്നും പോലീസ് ചീഫ് അറിയിച്ചു.
പൊതുജനങ്ങള്‍ ഇത്തരക്കാരുടെ വലയില്‍ വീണു വഞ്ചിതരകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസ് ചീഫ് ആവശ്യപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള പ്രകടനങ്ങളും മറ്റ് പരിപാടികളും നടത്തുന്നവര്‍ പോലീസിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങേണ്ടതാണെന്നും
ജില്ലാ പോലീസ് ചീഫ് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Social-Media, Fake Notes, Police, Search, District Police chief, Crime Branch, Action against those who call for Harthal; Police Chief
< !- START disable copy paste -->