city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മകളുടെ കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊന്ന കേസ്: അമ്മൂമ്മ റിമാന്‍ഡില്‍

മഞ്ചേശ്വരം: (www.kasargodvartha.com 28.12.2014) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അവിഹിത ബന്ധത്തില്‍ പ്രസവിച്ച അഞ്ചു ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊന്ന കേസില്‍ അറസ്റ്റിലായ അമ്മൂമ്മ റിമാന്‍ഡില്‍. ഞായറാഴ്ച രാവിലെ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. മഞ്ചേശ്വരം ബായാറിലെ സീത (40)യാണ് റിമാന്‍ഡിലായത്.

പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കാമുകനും കോണ്‍ക്രീറ്റ് തൊഴിലാളിയുമായ പൈവളിഗെയിലെ സുരേഷ് കുമാറിനെ (37)തിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റു ചെയ്തിട്ടില്ല. സുരേഷ് കുമാറിനെതിരെ ബലാത്സംഗക്കുറ്റത്തിനും സീതയ്‌ക്കെതിരെ കൊലപാതകത്തിനുമെതിരെയാണ് പോലീസ് കേസെടുത്തത്.

ഡിസംബര്‍ 22നു രാവിലെ 11.30നു കുമ്പള സഹകരണാശുപത്രിയാലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. ശനിയാഴ്ച രാത്രി 11 മണിയോടെ ഉപ്പള പത്വാഡി പുഴയിലാണ് സീത കുഞ്ഞിനെ എറിഞ്ഞുകൊന്നതെന്നു പോലീസ് പറഞ്ഞു. ആശുപത്രിയില്‍ പ്രസവാനന്തര ശുശ്രൂഷയില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്തു നിന്നു സീത കുഞ്ഞിനെ എടുത്തു കൊണ്ടു പോയി പുഴയില്‍ എറിഞ്ഞു കൊല്ലുകയായിരുന്നുവെന്നാണ് കേസ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഉപ്പളയില്‍ നവജാത ശിശുവിനെ പുഴയിലെറിഞ്ഞ് കൊന്നത് അവിഹിത ബന്ധത്തില്‍ പിറന്നതിനാല്‍; യുവാവ് പിടിയില്‍

Keywords:  Police, Arrest, Kasaragod, Kerala, Murder, Custody, Hospital, Case, Manjeshwaram, Baby, River, Grand mother put just born baby in to river: accused held, Grandmother remanded for murder case. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia