city-gold-ad-for-blogger

ഉപ്പളയില്‍ നവജാത ശിശുവിനെ പുഴയിലെറിഞ്ഞ് കൊന്നത് അവിഹിത ബന്ധത്തില്‍ പിറന്നതിനാല്‍; യുവാവ് പിടിയില്‍

ഉപ്പള: (www.kasargodvartha.com 27.12.2014)  16 കാരി പ്രസവിച്ച നാല് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ പുഴയിലെറിഞ്ഞ് കൊന്ന സംഭവത്തില്‍ കുഞ്ഞിന്റെ അമ്മൂമ്മയ്ക്ക് പുറമെ യുവാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 10 മണിയോടെ ഉപ്പള-മിയാപദവ് റോഡിലെ പത്വാടി പാലത്തിന് മുകളില്‍വെച്ചാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്നത്.

സംഭവത്തെകുറിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് കുഞ്ഞിന് ജന്മംനല്‍കിയ 16 കാരിയുടെ മാതാവിനേയും 16 കാരിയെ ഗര്‍ഭിണിയാക്കിയെന്ന് കരുതുന്ന യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്ത്. ഈ മാസം 22നാണ് ബായാര്‍ തലകള സ്വദേശിനിയായ 16 കാരി ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തിനായി കുമ്പള ഗവണ്‍മെന്റ് ആശുപത്രിയെയാണ് 16 കാരിയും മാതാവും ആദ്യം സമീപിച്ചത്. എന്നാല്‍ ആശുപത്രി അധികൃതര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

ഇവര്‍ അങ്ങോട്ട് പോകാതെ കുമ്പള സഹകരണ ആശുപത്രിയെ സമീപിക്കുകയായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായതിനാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. 22ന് തന്നെ യുവതി കുഞ്ഞിന് ജന്മം നല്‍കി. ആശുപത്രി രേഖകളില്‍ അച്ഛന്റെ പേരെഴുതാന്‍ ഭര്‍ത്താവിന്റെ പേര് ചോദിച്ചപ്പോഴാണ് അവിഹിത ഗര്‍ഭമാണെന്ന് വ്യക്തമായത്. ആശുപത്രി അധികൃതര്‍ ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിച്ചു.

യുവതി ഗര്‍ഭിണിയാകാനുണ്ടായ സാഹചര്യം പോലീസ് അന്വേഷിക്കുന്ന വിവരം പെണ്‍കുട്ടിയും മാതാവും മനസ്സിലാക്കുകയും പോലീസ് എത്തുന്നതിന് മുമ്പ് തന്നെ നിര്‍ബന്ധിത ഡിസ്ചാര്‍ജ് വാങ്ങി ഇവര്‍ വെള്ളിയാഴ്ച രാത്രി തന്നെ ആശുപത്രി വിടുകയുമായിരുന്നു. കുമ്പളയില്‍ നിന്നും ഒരു ഓട്ടോ റിക്ഷയില്‍ കുഞ്ഞിനേയും കൊണ്ട് ഇവര്‍ ഉപ്പളയിലെത്തുകയും അവിടെവെച്ച് കുമ്പളയില്‍നിന്നും വിളിച്ച ഓട്ടോ ഒഴിവാക്കി മറ്റൊരു ഓട്ടോയില്‍ കയറി. ഓട്ടോ പത്വാടി പാലത്തിന് മുകളിലെത്തിയപ്പോള്‍ ഓട്ടോ നിര്‍ത്തി കുഞ്ഞിനെ പുഴയിലേക്ക് എറിയുകയായിരുന്നു.

സംഭവംകണ്ട മുഹമ്മദ് ഷാഫി എന്നയാള്‍ പരിസരവാസികളെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓട്ടോയില്‍ കയറി രക്ഷപ്പെട്ട സ്ത്രീയേയും 16 കാരിയേയും പിന്തുടര്‍ന്ന് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മൂമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി കുമ്പള സി.ഐ. കെ.പി. സുരേഷ് ബാബു പറഞ്ഞു.

പത്ത് മാസം മുമ്പ് വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് കോണ്‍ക്രീറ്റ് തൊഴിലാളിയായ സുരേഷ് എന്നയാള്‍ അതിക്രമിച്ചുകയറി ബലാല്‍സംഗം ചെയ്തതിനെ തുടര്‍ന്നാണ് 16 കാരി ഗര്‍ഭിണിയായതെന്നാണ് പോലീസിന് ലഭിച്ച മൊഴി. ഈ സംഭവത്തില്‍ സുരേഷിനെതിരെ ബലാല്‍സംഗ കുറ്റത്തിന് കേസെടുത്തതായും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാവിനെ വനിതാ സി.ഐയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തുവരികയാണ്. സുരേഷ് മഞ്ചേശ്വരം പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇയാളേയും ചോദ്യംചെയ്ത് വരികയാണ്. കുഞ്ഞിന്റെ മൃതദേഹം മംഗല്‍പാടി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Police, Arrest, Kasaragod, Kerala, Murder, Custody, Hospital, Case, Manjeshwaram, Baby, River, Grand mother put just born baby in to river: accused held.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia