ഗോള്‍ഡ് ഹില്‍ ഹദ്ദാദ് മഹര്‍ 2015ന് തുടക്കമായി
Mar 28, 2015, 18:31 IST
ബേക്കല്‍: (www.kasargodvartha.com 28/03/2015) 15 നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് മംഗല്യ ഭാഗ്യമൊരുക്കുന്ന ഗോള്‍ഡ് ഹില്‍ ഹദ്ദാദ് മഹര്‍ 2015ന് തുടക്കമായി. ഹദ്ദാദ് നഗറില്‍ നടന്ന ചടങ്ങ് ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു.
മഹര്‍ ചെയര്മാന് ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. എം.എം നൗഷാദ് ബാഖവി ചെറിയന്കീഴ് മുഖ്യപ്രഭാഷണം നടത്തി. ജലീല്‍ രാമന്തളി രചിച്ച യു.എ.ഇയുടെ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നെഹ്യാന്റെ ജീവചരിത്രത്തിന്റെ മൂന്നാം പതിപ്പ് യു.എ.ഇ എക്സ്ചേഞ്ച് സി.ഇ.ഒ സുധീര്‍ കുമാര്‍ ഷെട്ടി എ.എം നൗഷാദ് ബാഖവിക്ക് നല്കി പ്രകാശനം ചെയ്തു.
മഹര്‍ 2015 സിഡി കര്‍ണാടക എം.എല്‍.എ മൊയ്തീന് ബാവ കാപ്പില്‍ കെ.ബി.എം ഷരീഫിന് കൈമാറി. സി.ടി അഹ് മദ് അലി, എം.സി ഖമറുദ്ദീന്, സാജിദ് മൊവ്വല്, അജിത് കുമാര്‍ ആസാദ്, ഷംസുദ്ദീന് ലത്വീഫി, എം.സി ഹനീഫ, ഹനീഫ ബി.കെ തുടങ്ങിയവര്‍ സംസാരിച്ചു. അമീര്‍ മസ്താന് സ്വാഗതവും ജംഷീദ് റഹ് മാന്‍ നന്ദിയും പറഞ്ഞു.

Related News:
മഹര്‍ 2015ന് ഹദ്ദാദ് നഗര്‍ ഒരുങ്ങി: വേദി ഷൈഖ് സായിദ് മസ്ജിദ് മാതൃകയില്‍; 15 പെണ്‍കുട്ടികള്‍ മംഗല്യപന്തലിലേക്ക്
Keywords : Kasaragod, Kerala, Bekal, Programme, Inauguration, Gold Hill Mahar 2015, Haddad Nagar.