city-gold-ad-for-blogger

കോടതി മാതാവിനോടൊപ്പം വിട്ടയച്ച പെണ്‍കുട്ടി വീണ്ടും കാമുകനോടൊപ്പം വീടുവിട്ടു

കുമ്പള: ഇക്കഴിഞ്ഞ മെയ് 16 ന് കാമുകനോടൊപ്പം വീടുവിട്ടു പോവുകയും പിന്നീട് പത്ത് ദിവസത്തിന് ശേഷം കണ്ടെത്തി മാതാവിനോടൊപ്പം കോടതി വിട്ടയച്ച പെണ്‍കുട്ടി വീണ്ടും കാമുകനോടൊപ്പം പോയി. പൈവളിഗെയിലെ സ്വപ്ന (22) യാണ് തിങ്കളാഴ്ച പുലര്‍ചെ മൂന്നു മണിയോടെ വീണ്ടും കാമുകനോടൊപ്പം വീടുവിട്ടത്.

കാമുകന്‍ ഉപ്പള പ്രതാപ് നഗറിലെ ലത്തീഫിനോടൊപ്പം ഒരു മാസം മുമ്പാണ് വീടുവിട്ടത്. പിന്നീട് പിതാവിന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുക്കുകയും കര്‍ണാടകയിലെ കന്യാനയില്‍ നിന്നും സ്വപ്നയെ കാമുകനോടൊപ്പം കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും കോടതി സ്വന്തം ഇഷ്ടത്തിന് വിടുകയും യുവതി മാതാവിനൊപ്പം പോവുകയുമായിരുന്നു.

വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ ട്രഷറര്‍ നാരായണ ഷെട്ടിയുടെ മകളായ സ്വപ്‌ന ഉപ്പളയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് മെയ് 16 ന് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് തിരിച്ചെത്താത്തതിനാല്‍ പിതാവ് കുമ്പള പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെ സ്വപ്നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു ഹിത സംരക്ഷണ വേദി കുമ്പള പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച് നടത്തുകയും ചെയ്തിരുന്നു. സ്വപ്‌നയെ തട്ടിക്കൊണ്ട് പോയതാണെന്ന് ചൂണ്ടിക്കാട്ടി മാതാവ് ഇതിനിടയില്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പറസ് ഹര്‍ജിയും നല്‍കിയിരുന്നു.

പ്രതാപ് നഗര്‍ സ്വദേശിയായ ലത്തീഫാണ് മകളെ തട്ടിക്കൊണ്ട് പോയി തടവില്‍ പാര്‍പിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജസ്റ്റിസുമാരായ പി.ഡി. രാജന്‍, ആന്റണി ഡൊമനിക്ക് എന്നിവര്‍ ഉള്‍പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്വപ്നയെ മെയ് 29 നകം കണ്ടെത്തി കോടതിയില്‍ ഹാജരാക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.

ഉത്തരവ് സംബന്ധിച്ച നിര്‍ദേശം കുമ്പള പോലീസിന് ലഭിച്ചതിന് തൊട്ടു പിന്നാലെയാണ് സ്വപ്‌നയെയും ലത്തീഫിനെയും പോലീസ് കന്യാനയില്‍ കണ്ടെത്തിയത്. സ്വപ്‌നയും ലത്തീഫും രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു.
കോടതി മാതാവിനോടൊപ്പം വിട്ടയച്ച പെണ്‍കുട്ടി വീണ്ടും കാമുകനോടൊപ്പം വീടുവിട്ടു
കാണാതായ ദിവസം സ്വപ്‌നയെയും കൊണ്ട് ലത്തീഫ് ഗോവയിലേക്കും പിന്നീട് മുംബൈയിലേക്കും പോയിരുന്നതായും അതിന് ശേഷം പെര്‍മുദയിലെത്തിയ ഇരുവരും ഒരു ദിവസം അവിടെ താമസിച്ചതിന് ശേഷമാണ് കന്യാനയിലെത്തിയതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കന്യാനയില്‍ വെച്ച് ഇരുവരെയും പോലീസ് കസറ്റഡിയിലെടുത്തത്. അതിനിടെ ഇവരുടെ ഒളിത്താവളം പോലീസിന് കാട്ടിക്കൊടുത്തുവെന്നാരോപിച്ച് ഒരു യുവാവിന് വെട്ടേല്‍ക്കുകയും ചെയ്തിരുന്നു.

കുമ്പളയിലെത്തിച്ച സ്വപ്നയില്‍ നിന്ന് വനിതാ പോലീസും ലത്തീഫില്‍ നിന്ന് പോലീസും മൊഴിയെടുത്തിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയിരുന്നത്. വീണ്ടും സ്വപ്നയെ കാണാതായ സംഭവത്തില്‍ കുമ്പള സ്റ്റേഷനില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും പോലീസ് ജാഗ്രത പുലര്‍ത്തുകയാണ്.




പെണ്‍കുട്ടിക്കും കാമുകനും ഒളിത്താവളമൊരുക്കിയ വിവരം പുറത്തുവിട്ട യുവാവിന് വെട്ടേറ്റു

Keywords:  Missing, Girl, Court, Paivalika, Uppala, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia