പെണ്‍കുട്ടിക്കും കാമുകനും ഒളിത്താവളമൊരുക്കിയ വിവരം പുറത്തുവിട്ട യുവാവിന് വെട്ടേറ്റു
May 31, 2013, 17:05 IST
മഞ്ചേശ്വരം: വീടുവിട്ട പെണ്‍കുട്ടിയും കാമുകനും ഒളിവില്‍ കഴിയുന്ന സ്ഥലം നാട്ടുകാരെയും പോലീസിനെയും അറിയിച്ച യുവാവിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. ബായാര്‍ മുളിഗദ്ദെയിലെ ഹംസയ് (38) ക്കാണ് വെട്ടേറ്റത്.
പെണ്‍കുട്ടിയുടെ കാമുകന്റെ സുഹൃത്ത് ജെക്കി എന്ന സക്കറിയെയാണ് ഹംസയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. കൈക്കും കാലിനും തലയ്ക്കും വെട്ടേറ്റ ഹംസയെ മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ വീട്ടിലേക്ക് നടന്ന് പോകുമ്പോള്‍ ഹംസയെ സക്കറിയ വഴിയില്‍ തടഞ്ഞ് വെട്ടുകയായിരുന്നു.
ഇക്കഴിഞ്ഞ മെയ് 16 ന് പൈവളിഗയിലെ സ്വപ്‌ന (21) എന്ന പെണ്‍കുട്ടി ഉപ്പള പ്രതാപ് നഗറിലെ ലത്തീഫിനൊപ്പം (27) വീടുവിട്ടിരുന്നു. പത്തു ദിവസത്തിന് ശേഷം ഇവരെ കര്‍ണാടക കന്യാനയിലെ ഒളിത്താവളത്തില്‍ നിന്ന് കുമ്പള പോലീസ് കണ്ടെത്തിയിരുന്നു. പോലീസ് കാമുകനെയും പെണ്‍കുട്ടിയെയും കോടതിയില്‍ ഹാജരാക്കുകയും കോടതി പെണ്‍കുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിക്കുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് പെണ്‍കുട്ടി മാതാവിനൊപ്പം വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടയിലാണ് ഇരുവരും ഒളിവില്‍ കഴിഞ്ഞ കന്യാനയിലെ ഒളിത്താവളം നാട്ടുകാര്‍ക്കും പോലീസിനും അറിയിച്ചുവെന്നാരോപിച്ച് ഹംസയെ ലത്തീഫിന്റെ സുഹൃത്തും ഒളിത്താവളം ഒരുക്കികൊടുക്കുകയും ചെയ്ത സക്കറിയ വെട്ടി കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ സക്കറിയയിക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് പോലീസ് സൂചന നല്‍കി.
വി.എച്ച്.പി ജില്ലാ ട്രഷറര്‍ നാരായണ ഷെട്ടിയുടെ മകളാണ് സ്വപ്‌ന. സ്വപ്നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വി.എച്ച്.പിയുടെ ആഭിമുഖ്യത്തില്‍ കുമ്പള പോലീസ് സ്‌റ്റേഷന് മുന്നില്‍ മാര്‍ചും ധര്‍ണയും സംഘടിപ്പിച്ചിരുന്നു. സംഭവം സംഘര്‍ഷത്തിലേക്ക് വഴിമാറാതിരിക്കാന്‍ പോലീസ് ജാഗ്രത പാലിച്ചുവരുന്നതിനിടയിലാണ് ഒളിത്താവളം ഒരുക്കിയ വിവരം പുറത്തുവിട്ട യുവാവിനെ കാമുകന്റെ സുഹൃത്ത് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.
സ്വപനയുടെ തീരോധാനം: വി.എച്ച്.പി കുമ്പള പോലീസ് സ്‌റ്റേഷന്‍ ധര്‍ണ നടത്തി
കാണാതായ യുവതിയെ കാമുകനൊപ്പം കോടതിയില്‍ ഹാജരാക്കി; യുവതി മാതാവിനൊപ്പം പോയി
പെണ്‍കുട്ടിയുടെ കാമുകന്റെ സുഹൃത്ത് ജെക്കി എന്ന സക്കറിയെയാണ് ഹംസയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. കൈക്കും കാലിനും തലയ്ക്കും വെട്ടേറ്റ ഹംസയെ മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ വീട്ടിലേക്ക് നടന്ന് പോകുമ്പോള്‍ ഹംസയെ സക്കറിയ വഴിയില്‍ തടഞ്ഞ് വെട്ടുകയായിരുന്നു.
ഇക്കഴിഞ്ഞ മെയ് 16 ന് പൈവളിഗയിലെ സ്വപ്‌ന (21) എന്ന പെണ്‍കുട്ടി ഉപ്പള പ്രതാപ് നഗറിലെ ലത്തീഫിനൊപ്പം (27) വീടുവിട്ടിരുന്നു. പത്തു ദിവസത്തിന് ശേഷം ഇവരെ കര്‍ണാടക കന്യാനയിലെ ഒളിത്താവളത്തില്‍ നിന്ന് കുമ്പള പോലീസ് കണ്ടെത്തിയിരുന്നു. പോലീസ് കാമുകനെയും പെണ്‍കുട്ടിയെയും കോടതിയില്‍ ഹാജരാക്കുകയും കോടതി പെണ്‍കുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിക്കുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് പെണ്‍കുട്ടി മാതാവിനൊപ്പം വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടയിലാണ് ഇരുവരും ഒളിവില്‍ കഴിഞ്ഞ കന്യാനയിലെ ഒളിത്താവളം നാട്ടുകാര്‍ക്കും പോലീസിനും അറിയിച്ചുവെന്നാരോപിച്ച് ഹംസയെ ലത്തീഫിന്റെ സുഹൃത്തും ഒളിത്താവളം ഒരുക്കികൊടുക്കുകയും ചെയ്ത സക്കറിയ വെട്ടി കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ സക്കറിയയിക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് പോലീസ് സൂചന നല്‍കി.
Related News: ടൗണിലേക്ക് പോയ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
സ്വപനയുടെ തീരോധാനം: വി.എച്ച്.പി കുമ്പള പോലീസ് സ്‌റ്റേഷന്‍ ധര്‍ണ നടത്തി
Keywords: Manjeshwaram, Stabbed, Youth, Girl, Injured, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.