ദളിത് യുവതിക്ക് ശസ്ത്രക്രിയ നിഷേധിച്ച സംഭവം: വെള്ളിയാഴ്ച ഉച്ചയ്ക്കുള്ളില്‍ നടപടി - ഡി എം ഒ
Aug 4, 2016, 12:45 IST
കാസര്‍കോട്: (www.kasargodvartha.com 04/08/2016) ഗര്‍ഭപാത്രം പുറത്തേക്ക് വന്നതിനെതുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് നിര്‍ദേശിക്കപ്പെട്ട ദളിത് യുവതിക്ക് 2,000 രൂപ കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ ശസ്ത്രക്രിയ നിഷേധിച്ച സംഭവത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കകം നടപടിയുണ്ടാകുമെന്ന് ഡി എം ഒ ഡോക്ടര്‍ പി ദിനേശ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന്, ജില്ലാ കളക്ടര്‍ ഇ ദേവദാസ്, ഡി എം ഒ, ആശുപത്രി സുപ്രണ്ട് എന്നിവരടങ്ങുന്ന ആശുപത്രി മാനേജിംഗ് കമ്മിറ്റി വെള്ളിയാഴ്ച യോഗംചേര്‍ന്ന് ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കുമെന്നും യോഗം നടത്തേണ്ട സ്ഥലം എവിടെയാണെന്ന് കളക്ടര്‍ നിശ്ചയിക്കുമെന്നും ഡി എം ഒ വ്യക്തമാക്കി.
ഇതുസംബന്ധിച്ചുള്ള വിശദമായ വിവരങ്ങള്‍ ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. പ്രശ്‌നം വിശദമായി പഠിക്കാതെ ഇതുസംബന്ധിച്ചുള്ള നടപടിയിലേക്ക് നീങ്ങാന്‍ കഴിയില്ലെന്നും ഡി എം ഒ കൂട്ടിച്ചേര്‍ത്തു. കൈക്കൂലി ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഗൗരവമായിതന്നെ കാണും. പരാതിക്കാരിയോടും സംഭവത്തെകുറിച്ച് അന്വേഷിക്കും. ചികിത്സ നിഷേധിക്കപ്പെട്ട സംഭവം മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. ഇതിന്റെ നിജസ്ഥിതിയെകുറിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ട്. ശസ്ത്രക്രിയ നിഷേധിച്ച സംഭവത്തില്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ നേരത്തെ തന്നെ ആശുപത്രി സുപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെയാണ് ആരോഗ്യവകുപ്പും സംഭവത്തെകുറിച്ച് അന്വേഷിക്കുന്നത്.
ദളിത് യുവതിക്ക് ചികിത്സ നിശേധിച്ചസംഭവത്തില്‍ യൂത്ത് ലീഗ്, ഡി വൈ എഫ് ഐ, ബി ജെ പി തുടങ്ങിയ സംഘടനകള്‍ ആശുപത്രിയിലേക്ക് വ്യാഴാഴ്ച രാവിലെ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. പാവപ്പെട്ടവര്‍ക്ക് കൈക്കൂലി ഇല്ലെങ്കില്‍ ചികിത്സയില്ലെന്ന ഡോക്ടര്‍മാരുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് കാസര്‍കോട്ട് ഉയര്‍ന്നിട്ടുള്ളത്.
Related News:

ജനറല്‍ ആശുപത്രിയിലെ കൊള്ളയടി: ശക്തമായ നടപടി സ്വീകരിക്കണം - എ അബ്ദുര്‍ റഹ് മാന്‍
പോരായ്മകള്‍ വേണ്ടുവോളം, ഉള്ള ചികിത്സയ്ക്ക് കൈക്കൂലിയും നല്‍കണം; ജനറല്‍ ആശുപത്രിയില്‍ കൈക്കൂലി നല്‍കാത്തതിന് ആദിവാസി യുവതിയുടെ ശസ്ത്രക്രിയ തടഞ്ഞു
Keywords: Kasaragod, Kerala, cash, Treatment, Govt.Hospital, Saraswathi, SC-ST, Doctor, General hospital bribe issue: action will be taken soon - DMO