കഞ്ചാവ് കടത്ത് കേസില്‍ ജയിലിലായ പ്രതിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി
Oct 6, 2016, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 06.10.2016) കഞ്ചാവുമായി മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ കുമ്പള എക്‌സൈസ് പിടികൂടി ജയിലിലായ പ്രതിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി ലഭിച്ചു. ജയിലില്‍ കഴിയുന്ന മൊഗ്രാല്‍ ചൗക്കിയിലെ എം അഹ് മദിനാ(46)ണ് മകളുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി മനോഹര്‍ കിണി താല്‍ക്കാലിക ജാമ്യം അനുവദിച്ചത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 23 നാണ് മൂന്ന് കിലോ കഞ്ചാവുമായി അഹ് മദ് എക്‌സൈസിന്റെ പിടിയിലായത്. തുടര്‍ന്ന് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഹ്മദിനെ റിമാന്‍ഡ് ചെയ്തു.
ഒക്‌ടോബര്‍ 9 നാണ് മകളുടെ വിവാഹം. അഹ്മദിന് ജാമ്യം തേടി ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ മകളുടെ വിവാഹ കാര്യം പരാമര്‍ശിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ച് ഒക്‌ടോബര്‍ ഏഴ് മുതല്‍ 13 വരെ ഒരാഴ്ചത്തേക്ക് താല്‍ക്കാലിക ജാമ്യം അനുവദിച്ച് കൊണ്ട് ജില്ലാ ജഡ്ജി മനോഹര്‍ കിണി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
Related News: ഋഷിരാജ് സിംഗ് കാസര്‍കോട്ട്; കര്‍ണാടക ബസില്‍ കടത്തുകയായിരുന്ന 4 കിലോ കഞ്ചാവുമായി ചൗക്കി സ്വദേശി അറസ്റ്റില്‍
Keywords: kasaragod, Kerala, Ganja, case, Accuse, court, permission, Wedding, marriage, Jail, Manjeshwaram, Check-post,