city-gold-ad-for-blogger

ഋഷിരാജ് സിംഗ് കാസര്‍കോട്ട്; കര്‍ണാടക ബസില്‍ കടത്തുകയായിരുന്ന 4 കിലോ കഞ്ചാവുമായി ചൗക്കി സ്വദേശി അറസ്റ്റില്‍

മഞ്ചേശ്വരം: (www.kasargodvartha.com 23/08/2016) കര്‍ണാടക ബസില്‍ കടത്തുകയായിരുന്ന 4.200 കിലോ ഗ്രാം കഞ്ചാവുമായി ചൗക്കി സ്വദേശിയെ മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ വെച്ച് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട്ട് വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗാണ് കഞ്ചാവ് കടത്ത് പിടികൂടിയ വിവരം വെളിപ്പെടുത്തിയത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന കഞ്ചാവ് എക്‌സൈസ് പിടികൂടിയത്. ചൗക്കി ആസാദ് നഗറിലെ അഹ് മദിനെ (45)യാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. ശങ്കര്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റെനി ഫെര്‍ണാണ്ടസ്, പ്രിവന്റീവ് ഓഫീസര്‍ ഉമ്മര്‍ കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മഞ്ജുനാഥ് ആള്‍വ, സുധീഷ്, സജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

ഓണത്തിനോടുബന്ധിച്ചുള്ള ശക്തമായ പരിശോധനയുടെ ഭാഗമായാണ് കഞ്ചാവ് പിടിച്ചതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കിറ്റിലാക്കി കൈവശം സൂക്ഷിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. പ്രതിയെ ബുധനാഴ്ച മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. പിടിയിലായ അഹ് മദ് സ്ഥിരമായി കഞ്ചാവ് കടത്താറുള്ള ആളാണെന്നും എക്‌സൈസ് വെളിപ്പെടുത്തി.
ഋഷിരാജ് സിംഗ് കാസര്‍കോട്ട്; കര്‍ണാടക ബസില്‍ കടത്തുകയായിരുന്ന 4 കിലോ കഞ്ചാവുമായി ചൗക്കി സ്വദേശി അറസ്റ്റില്‍


Keywords: Kasaragod, Kerala, Manjeshwaram, Ganja seized, arrest, Check-post, 4.200 K.G Ganja, Excise Officers, Arrested, Man, Karnataka Bus, Youth arrested with 4 KG Ganja.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia