ചട്ടഞ്ചാലില്‍ തീവെച്ച് നശിപ്പിച്ചത് നാല് പെട്ടിക്കടകള്‍; പരാതി കിട്ടിയാല്‍ കേസെടുക്കുമെന്ന് പോലീസ്
Feb 21, 2017, 10:00 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 21/02/2017) പള്ളിയില്‍നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുമ്പോള്‍ ചട്ടഞ്ചാല്‍ കുന്നുപാറയിലെ കുഞ്ഞഹമ്മദ് എന്ന മിഠായി കുഞ്ഞാമു(80) കാറിടിച്ച് മരിച്ച സംഭവത്തില്‍ നാട്ടുകാര്‍ നടത്തിയ പ്രതിഷേധയോഗത്തിന് പിന്നാലെ പ്രദേശത്ത് തീവെച്ച് നശിപ്പിച്ചത് നാല് പെട്ടിക്കടകള്‍.
സംഭവത്തില്‍ വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കഞ്ചാവു മാഫിയ സംഘത്തിന്റെ കാറാണ് അപകടം വരുത്തിയതെന്ന് ആരോപിച്ച് തിങ്കളാഴ്ച വൈകിട്ടാണ് നാട്ടുകാര്‍ ചട്ടഞ്ചാല്‍ ടൗണില്‍ പ്രതിഷേധ കൂട്ടായ്മ നടത്തിയത്.
യോഗത്തിനു ശേഷം ചിലര്‍ കഞ്ചാവ് വില്‍ക്കുന്നുവെന്നാരോപിച്ച് നാല് പെട്ടിക്കടകള്‍ക്ക് തീവെക്കുകയായിരുന്നു. ഈ പെട്ടിക്കടകള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍ക്കുന്നതെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും പെട്ടിക്കടകള്‍ തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ പരാതി കിട്ടിയാല്‍ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.
രണ്ട് കിലോ കഞ്ചാവുമായി ചട്ടഞ്ചാലില്‍ നിന്നും ഈയിടെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നുവെന്നും കഞ്ചാവ് മാഫിയക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന ആരോപണം ശരിയല്ലെന്നുമാണ് പോലീസ് പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News:
കുഞ്ഞഹമ്മദിന്റെ മരണം; ചട്ടഞ്ചാലില്‍ കഞ്ചാവു മാഫിയക്കെതിരെ ജനങ്ങള്‍ ഒത്തുകൂടി, കഞ്ചാവ് വില്‍ക്കുന്ന 3 പെട്ടിക്കടകള്‍ക്ക് തീവെച്ചു
Keywords: Chattanchal, Kasaragod, Complaint, Case, Police, Masjid, CI, Investigation, Arrest, Car, Accident, Kanjavu, Protest, Four petty shop b urnt and destroyed.