മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം; 5പേര്‍ ആശുപത്രിയില്‍
May 11, 2016, 10:00 IST
മൈലാട്ടി: (www.kasargodvartha.com 11/05/2016) മദ്യപിച്ച് വീട്ടില്‍ അതിക്രമിച്ചു കയറി സംസാര ശേഷിയില്ലാത്ത കുട്ടിയുള്‍പ്പെടെ അഞ്ചുപേരെ മര്‍ദിച്ചതായി പരാതി. പൊയിനാച്ചി മൈലാട്ടിയിലെ സുദീര്‍(35), ആരിഫ(65), ഹിലാസ്(10), ഷാഫിദ(17), ഹഫീന(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വീട്ടില്‍ മദ്യപിച്ചെത്തിയ അയല്‍വാസിയായ അബ്ബാസ് പ്രകോപനമൊന്നും കൂടാതെ വീട്ടുകാരെ ശല്യം ചെയ്യുകയായിരുന്നു. വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് അബ്ബാസ് ഇറങ്ങി പോയെങ്കിലും അബ്ബാസിന്റെ മകനായ അസ്‌കറിന്റെ നേതൃത്വത്തില്‍ കൂടുതല്‍പേരുമായെത്തി അക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി.
പരിക്കേറ്റവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടു മാസം മുമ്പ് പൊയിനാച്ചി പെട്രോള്‍ പമ്പില്‍ നിന്നും പണം കവര്‍ന്ന സംഘത്തിലെ പ്രതിയും അക്രമി സംഘത്തിലുണ്ടായിരുന്നതായാണ് വിവരം. മൈലാട്ടിയിലെ അബ്ബാസ്, അസ്‌കര്‍, സാദിഖ് എന്നിവര്‍ക്കെതിരെ സുദീര്‍ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി.