മുള്ളേരിയയില്‍ കൊപ്രഷെഡ്ഡ് കത്തിനശിച്ചു; നഷ്ടം പതിനഞ്ചായിരം
May 27, 2016, 08:39 IST
മുള്ളേരിയ: (www.kasargodvartha.com 27.05.2016) മുള്ളേരിയയ്ക്കടുത്ത മൈത്രി നഗറില്‍ കൊപ്രഷെഡ്ഡ് കത്തി നശിച്ചു. മൈത്രിനഗറിലെ ജനാര്‍ദ്ദനന്റെ ഭാര്യ പ്രേമാവതിയുടെ ഉടമസ്ഥതയിലുള്ള കൊപ്രഷെഡ്ഡിനാണ് തീ പിടിച്ചത്. വ്യാഴാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം.
വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്നും ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കുകയായിരുന്നു. അപ്പോഴേക്കും നിരവധി കൊപ്രകള്‍ കത്തിനശിച്ചിരുന്നു. വീടിന് സമീപത്തെ ഷെഡ്ഡിലാണ് ഉണങ്ങിയ കൊപ്രകള്‍ സൂക്ഷിച്ചിരുന്നത്. വീടിന്റെ അടുക്കള ഭാഗത്ത് നിന്നാണ് ഷെഡ്ഡിലേക്ക് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. 15,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

Keywords: Kasaragod, Mulleria, Kopra, Fire Force, Kitchen Side, Thursday.