ഗ്യാരേജില്‍ നിര്‍ത്തിയിട്ട ലോറി കത്തിച്ചതാണെന്ന് സംശയം; പോലീസ് അന്വേഷണം ആരംഭിച്ചു
May 31, 2015, 11:30 IST
വിദ്യാനഗര്‍: (www.kasargodvartha.com 31/05/2015) വിദ്യാനഗര്‍ ജ്യോതി ഓട്ടോ വര്‍ക്‌സ് ഗ്യാരേജില്‍ നിര്‍ത്തിയിട്ട ലോറി കത്തിനശിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചാലയിലെ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍. 13 എ.എല്‍. 2552 നമ്പര്‍ ലോറിയാണ് ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കത്തിനശിച്ചത്.
ലോറിക്ക് ആരോ തീയിട്ടതാണെന്നാണ് പോലീസ് ലഭിച്ച സൂചന. ഡീസലിന്റെ അംശമുള്ള കുപ്പി ലോറിക്കടുത്ത് നിന്നും പോലീസിന് ലഭിച്ചിരുന്നു. ലോറിയുടെ ബാറ്ററി അറ്റകുറ്റപണി നടത്തുന്നതിനിടെ അഴിച്ചുവെച്ചിരുന്നു. അതുകൊണ്ട് ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടുത്തതിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു.
Related News: ഗ്യാരേജില്‍ നിര്‍ത്തിയിട്ട ലോറി കത്തിനശിച്ചു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Vidya Nagar, Lorry, Fire, Police, Investigation.
Advertisement: