ഗ്യാരേജില്‍ നിര്‍ത്തിയിട്ട ലോറി കത്തിനശിച്ചു
May 30, 2015, 12:11 IST
വിദ്യാനഗര്‍: (www.kasargodvartha.com 30/05/2015) ഗ്യാരേജില്‍ നിര്‍ത്തിയിട്ട ലോറി കത്തിനശിച്ചു. വിദ്യാനഗര്‍ ജ്യോതി ഓട്ടോ വര്‍ക്‌സ് ഗ്യാരേജില്‍ നിര്‍ത്തിയിട്ട കെ.എല്‍. 13 എ.എല്‍. 2552 നമ്പര്‍ ലോറിയാണ് കത്തിനശിച്ചത്. ചാലയിലെ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി.
ശനിയാഴ്ച പുലര്‍ച്ചെ 1.20 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഇതുവഴി കടന്നുപോയ വാഹനങ്ങളിലെ യാത്രക്കാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് കുതിച്ചെത്തിയ ഫയര്‍ഫോഴ്‌സ് തീയണയ്ച്ചതിനാല്‍ ഗ്യാരേജ് അടക്കം കത്താതെ രക്ഷപ്പെട്ടു. ലോറി കത്തിനശിച്ചതില്‍ ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.

Keywords : Lorry, Fire, Kerala, Kasaragod, Garage, Fire Force, Fire in lorry.