ഫാത്വിമത്ത് സുഹറ വധം: വിചാരണ ചൊവ്വാഴ്ച തുടങ്ങും
Feb 9, 2015, 14:48 IST
കാസര്‍കോട്: (www.kasargodvartha.com 09/02/2015) കുമ്പള ഉളുവാറിലെ ഫാത്വിമത്ത് സുഹറ (17) യെ കഴുത്തറുത്ത് കൊന്ന കേസില്‍ വിചാരണ ചൊവ്വാഴ്ച തുടങ്ങും. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി മുമ്പാകെയാണ് കേസിന്റെ വിചാരണ നടക്കുക. കേസില്‍ സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ. സി.എന്‍. ഇബ്രാഹിമിനെ നിയമിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഫാത്വിമത്ത് സുഹറയുടെ മാതാവ് നഫീസ, പൊതുപ്രവര്ത്തകന് യൂസഫ് ഉളുവാര്‍, പള്ളി മുക്രി മൂസ മുസ്ലിയാര്, ഫാത്വിമത്ത് സുഹറയുടെ സഹോദരി അവ്വമ്മ തുടങ്ങി 27 ഓളം സാക്ഷികളാണുള്ളത്. ചൊവ്വാഴ്ച ഒന്നാം സാക്ഷിയായ യൂസഫ് ഉളുവാറിനെ വിസ്തരിക്കും.
2006 ഡിസംബര്‍ 28ന് പുലര്‍ചെ 2.30 മണിക്കാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. മാതാവിനോടൊപ്പം വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്ന 17 കാരിയായ സുഹറയെ കഴുത്തറുത്ത് കൊന്ന കേസില്‍ കര്‍ണാകട സ്വദേശി ഉമര്‍ ബ്യാരി (40) യാണ് പ്രതി. കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ ഉമര്‍ ബ്യാരിയെ മുംബൈയില്‍ വെച്ചാണ് വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്‍ഡോറില്‍ കരാര്‍ പ്രവര്‍ത്തികള്‍ ഏറ്റെടുത്തുവരികയായിരുന്നു ഉമര്‍ ബ്യാരി.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരമായാണ് ഫാത്വിമത്ത് സുഹറയെ പ്രതി ഉമര്‍ ബ്യാരി കഴുത്തറുത്ത് കൊന്നത്. വീടിന്റെ ഓടിളക്കി അകത്തുകടന്നാണ് പ്രതി കൃത്യം നിര്‍വഹിച്ചത്. ഉളുവാറിലെ പള്ളിയില്‍ ജോലിക്കാരനായിരുന്നു ഉമര്‍ ബ്യാരി. ഉമര്‍ ബ്യാരിക്ക് വീട്ടില്‍നിന്നും ഫാത്വിമത്ത് സുഹറയായിരുന്നു ഭക്ഷണം എത്തിച്ചുകൊണ്ടിരുന്നത്. ഭക്ഷണം എത്തിച്ചുകൊടുത്തിരുന്ന പെണ്‍കുട്ടിയോട് ഉമര്‍ ബ്യാരി അടുപ്പം കാണിക്കുകയും പ്രണയാഭ്യര്‍ത്ഥന നടത്തുകയുമായിരുന്നു.
എന്നാല്‍ പെണ്‍കുട്ടി ഇതിനെ ശക്തമായി എതിര്‍ക്കുകയും പ്രണയാഭ്യര്‍ത്ഥന നിരസിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി വീട്ടിനകത്ത് ഉമ്മയോടൊപ്പം ഉറങ്ങിക്കിടക്കുമ്പോഴാണ് മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് അര്‍ധരാത്രി കഴുത്തറുത്തുകൊന്നത്. കുമ്പള എസ്.ഐ. ആയിരുന്ന ഇപ്പോഴത്തെ ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്താണ് പ്രതിയെ അന്ന് അറസ്റ്റുചെയ്തത്. കുമ്പള മാര്‍ക്കറ്റ് റോഡിലെ ഒരു കടയില്‍നിന്ന് 30 രൂപയ്ക്ക് വാങ്ങിച്ച കത്തി ഉപയോഗിച്ചാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
കുമ്പളയില്‍ 17കാരിയെ കഴുത്തറുത്ത്കൊന്ന കേസിലെ പ്രതി മുംബൈയില്‍ അറസ്റ്റിലായി
Keywords: Kasaragod, Kerala, Murder-case, court, Fathimath Suhara, Umer Byari, Fathimath Suhara murder: Trial will begin on Tuesday.
Advertisement: