city-gold-ad-for-blogger

പിതാവ് മകനെ ചായയില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ശ്രമം

പിതാവ് മകനെ ചായയില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ശ്രമം
ചെറുവത്തൂര്‍: ചായയില്‍ വിഷക്കായ പൊടിച്ച് കലര്‍ത്തി 13കാരനായ മകനെ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചു. തമിഴ്‌നാട് സേലം സ്വദേശിയും തൃക്കരിപ്പൂര്‍ ആയിറ്റിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കുടുംബ സമേതം താമസക്കാരനുമായ വേലുവാണ് മകന്‍ അരുള്‍ കുമാറിനെ ചായയില്‍ ഒതളങ്ങ കലര്‍ത്തി കൊല്ലാന്‍ ്ശ്രമിച്ചത്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കൂലിതൊഴിലാളിയായ വേലു ഉച്ചയ്ക്ക് ക്വാര്‍ട്ടേഴ്‌സിലെത്തിയ ഉടന്‍ മകനുമായി വഴക്കിടുക്കുകയായിരുന്നു. ഇതിനിടെ അടുക്കളയില്‍ വേലുവിന്റെ ഭാര്യ ചായയുണ്ടാക്കിയ ശേഷം ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പുറത്ത് പോയ സമയത്ത് വേലു ചായയില്‍ ഒതളങ്ങ പൊടിച്ച് കലര്‍ത്തുകയും സ്‌നേഹം നടിച്ച് കുട്ടിക്ക് ചായ നല്‍കുകയുമായിരുന്നു. ചായ കഴിച്ച ഉടന്‍ തന്നെ അരുളിന്റെ വായയില്‍ നിന്ന് നുരയും പതയും വരുകയും കുട്ടി ബോധമറ്റ് വീഴുകയും ചെയ്തു. ഇതിനിടെ ക്വാര്‍ട്ടേഴ്‌സില്‍ തിരിച്ചെത്തിയ വേലുവിന്റെ ഭാര്യ അരുള്‍ വീണ് കിടക്കുന്നത് കണ്ട് നിലവിളിച്ചതോടെ പരിസര വാസികളെത്തുകയും കുട്ടിയെ അടുത്തുള്ള സ്വകാര്യാശുപത്രിയിലെത്തിക്കുകയും ചെയ്തുവെങ്കിലും നിലഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അരുള്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. ഇതുവരെയും അപകടനില തരണം ചെയ്തിട്ടില്ല. ഇതു സംബന്ധിച്ച് ചന്തേര പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വേലുവിന്റെ ഭാര്യ നല്‍കിയ പരാതി പ്രകാരമാണ് കേസ്. പോലീസ് അന്വേഷണമാരംഭിച്ചതോടെ പിതാവ് വേലു ഒളിവില്‍ പോയിരിക്കുകയാണ്.

Keywords: Cheruvathur, Tea, Father, Son 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia