ചായയില്‍ വിഷം കലര്‍ത്തി മകനെ കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍
Apr 3, 2012, 13:39 IST
തൃക്കരിപ്പൂര്‍: ചായയില്‍ വിഷക്കായ പൊടിച്ച് കലര്‍ത്തി 13 കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. തമിഴ്നാട് സേലം സ്വദേശി ആയിറ്റിയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന വേലു (48)വാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചായയില്‍ ഒതളങ്ങ കലര്‍ത്തി മകനായ അരുള്‍ കുമാറനെ (13) കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ അരുള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ വെച്ച് കുട്ടിയില്‍ നിന്നും മൊഴിയെടുത്ത ചന്തേര പോലീസ് വേലുവിനെ അറസ്റ്റ് ചെയ്യുകയും കൊലപാതക ശ്രമത്തിന് കേസ്സെടുക്കുകയും ചെയ്തു. കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
പിതാവ് മകനെ ചായയില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ശ്രമം
Keywords: Murder-attempt, father, arrest, Trikaripur, Kasaragod







