city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഏതുനിമിഷവും നിലംപൊത്തിയേക്കാവുന്ന കൂരയില്‍ ഭീതിയോടെ ജന്മനാ മൂകനായ യുവാവും കുടുംബവും; സുമനസ്‌കരുടെ സഹായം തേടുന്നു

ബദിയടുക്ക: (www.kasargodvartha.com 04.06.2018) ചോര്‍ന്നൊലിക്കുന്ന കുടിലില്‍ ദുരിതപര്‍വ്വം താണ്ടി ഒരു കുടുംബം ജീവിതത്തോട് മല്ലിടുന്നു. ബോവിക്കാനത്തെ അബൂബക്കര്‍ സിദ്ധീഖും കുടുംബവുമാണ് തകര്‍ന്നുവീഴാറായ കൂരയില്‍ ദുരിതമനുഭവിക്കുന്നത്. നെല്ലിക്കട്ട അര്‍ളടുക്ക കോപ്പാളക്കൊച്ചിയിലാണ് അബൂബക്കറും കുടുംബവും താമസിക്കുന്നത്. ജന്മനാ സംസാരശേഷി ഇല്ലാത്ത ഇയാള്‍ വര്‍ഷങ്ങളായി പഴയ ബസ്റ്റാന്‍ഡില്‍ ഒരു ഹോട്ടലില്‍ തുച്ഛമായ വരുമാനത്തില്‍ ജോലി ചെയ്യുകയാണ്. ബദിയടുക്കയില്‍ നിന്നും അനാഥയായ പെണ്‍കുട്ടിയെ വിവാഹം ചെയ്ത ഇയാള്‍ക്ക് ഒരു കുട്ടിയുണ്ട്.

ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അബൂബക്കര്‍ ജ്യേഷ്ഠന്റെ കൂടെ വാടകവീട്ടിലായിരുന്നു താമസം. ഈ വാടകവീട്ടില്‍ വെച്ച് തന്നെയാണ് വിവാഹം നടന്നതും. പിന്നീട് വിവാഹശേഷം അബൂബക്കറും കുടുംബവും മറ്റൊരു വാടകവീട്ടിലേക്ക് മാറിതാമസിക്കുകയായിരുന്നു. എന്നാല്‍ ഈ വീടിന്റെ വാടക കൃത്യമായി നല്‍കാന്‍ പറ്റാതെ വന്നതോടെ നാട്ടുകാരും കുടുംബക്കാരും ചേര്‍ന്ന് അര്‍ളടുക്കയില്‍ അഞ്ചുസെന്റ് സ്ഥലം വാങ്ങിക്കൊടുത്തു. മുളിയാര്‍ പഞ്ചായത്തില്‍നിന്നും വീട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്ഥലം വാങ്ങിയത്. എന്നാല്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല.


ഇദ്ദേഹത്തിന്റെ ഭാര്യാസഹോദരന്‍ സൂപ്പി ബദിയടുക്കയില്‍ റിക്ഷ ഓടിച്ച് കഷ്ടപ്പെട്ടാണ് എട്ട് സഹോദരിമാരുടെ കല്യാണം കഴിപ്പിച്ചത്. ഇയാളാണ് കുടുംബത്തിന്റെ ഏക ആശ്രയവും.

മഴക്കാലം വന്നതോടെ ഏതുനിമിഷവും നിലംപൊത്തിയേക്കാവുന്ന കൂരയില്‍ ഏറെ ഭീതിയോടെയാണ് ഇവര്‍ കഴിഞ്ഞുകൂടുന്നത്. തങ്ങളുടെ കണ്ണീരൊപ്പാന്‍ സുമനസ്‌കരുടെ സഹായഹസ്തങ്ങളെത്തുമെന്ന പ്രതീക്ഷയിലാണ് കുടുബം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
  9447652508

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍:
Aboobaker Sidiqe
s/o Muhammed A
Alandakam house, (PO)  Muliyar
671542, Kasaragod, 

IFS CODE: IBKL0450TKD
Bank: IDBI
Branch: Kasaragod District Co Operative Bank Ltd
Account number : 150301200420823

Keywords: Kerala, Kasaragod, Badiyadukka, News, Charity-fund, Needs help, House, Family, Family in misery; Needs help

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia