ഭാര്യക്കും കുഞ്ഞിനുംചിലവിന് നല്‍കിയില്ല; ഭര്‍ത്താവിനെ കോടതി ജയിലിലേക്കയച്ചു
Jun 10, 2016, 07:00 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 10.06.2016) ഭാര്യക്കും കുഞ്ഞിനുംചിലവിന് നല്‍കാത്ത ഭര്‍ത്താവിനെ കോടതി ജയിലിലേക്കയച്ചു. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കമ്പല്ലൂരിലെ ഇ ടി പ്രദീഷിനെയാണ് ആലക്കോട് വാണിയംപാറയിലെ കുഞ്ഞിക്കണ്ണന്റെ മകള്‍ ദീപയുടെ പരാതിയില്‍ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയത്.
2007 ജൂണ്‍ ആറിനാണ് പ്രദീഷും ദീപയും മതാചാര പ്രകാരം വിവാഹിതരായത്. എന്നാല്‍ വിവാഹ ശേഷം പ്രദീഷ് കമ്പല്ലൂരിലെ തന്റെ വാടക വീട്ടില്‍ വെച്ച് ദീപയെ കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചു. പ്രദീഷിന്റെ ശല്യം സഹിക്കാനാകാതെ വന്നപ്പോള്‍ ദീപ കുട്ടിയെയും കൂട്ടി വാണിയംപാറയിലുള്ള സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. തുടര്‍ന്നാണ് പ്രദീഷിനു മേല്‍ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്.
ദീപക്കും കുട്ടിക്കും ചിലവിനുള്ള പണം പ്രദീഷ് നല്‍കണം എന്നായിരുന്നു കോടതിവിധി. എന്നാല്‍ ഇതുപാലിക്കാതെ പ്രദീഷ് ഇപ്പോള്‍ എടത്തോടുള്ള മറ്റൊരു യുവതിയോടൊപ്പം താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രദീഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയത്.
നിരവധി തവണ പ്രദീഷിനെ പിടികൂടാന്‍ പോലീസ് ശ്രമിച്ചിട്ടും മുങ്ങിനടന്ന പ്രദീഷിനെ വളരെ സമര്‍ത്ഥമായാണ് പോലീസ് പിടികീടിയത്.
Keywords: Kasaragod, Chittarikkal, Husband, Wife, Court Order, Child, Police, Custody, Gold, Money, Youth.