city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമൂഹ മാധ്യമങ്ങളില്‍ ഹര്‍ത്താലെന്ന് വ്യാജ പ്രചാരണം നടത്തിയ 25 പേര്‍ അറസ്റ്റില്‍; നിരവധി വാഹനങ്ങളും കസ്റ്റഡിയിലെടുത്തു

കാസര്‍കോട്: (www.kasargodvartha.com 16.04.2018) കഠുവയില്‍ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹര്‍ത്താലാണെന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തിയ 25 പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഹര്‍ത്താലാഹ്വാനം ചെയ്തവര്‍ അക്രമം നടത്താന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ നിരവധി ബൈക്കുകളും രണ്ട് ഓട്ടോകളും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും ഞായറാഴ്ച രാത്രി 12 മുതല്‍ തിങ്കളാഴ്ച രാത്രി 12 വരെ ഹര്‍ത്താലാണെന്നുമാണ് സൂമൂഹ മാധ്യമങ്ങളില്‍ ഏതോ കുബുദ്ധി ഉണ്ടാക്കിയ സന്ദേശം പ്രചരിച്ചത്.ചിലര്‍ വോയ്‌സ് സന്ദേശത്തിലൂടെയും ഹര്‍ത്താലാഹ്വനം ചെയ്തു. ഇത്തരക്കാരും പോലീസ്.പിടിയിലായിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ സംഘടനയുടേയോ പിന്തുണയില്ലാതെയുള്ള ജനകീയ ഹര്‍ത്താലില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും സോഷ്യല്‍ മീഡിയയുടെ ശക്തി കാണിച്ചു കൊടുക്കണമെന്നുമാണ് വ്യാജ സന്ദേശത്തില്‍ പറയുന്നത്.

സമൂഹ മാധ്യമങ്ങളില്‍ ഹര്‍ത്താലെന്ന് വ്യാജ പ്രചാരണം നടത്തിയ 25 പേര്‍ അറസ്റ്റില്‍; നിരവധി വാഹനങ്ങളും കസ്റ്റഡിയിലെടുത്തു

എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്നറിയാതെ നിരവധിപേരാണ് ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും പ്രചരിപ്പിച്ചത്..ഇതിനെ ശക്തമായി പോലീസ് നേരിട്ടുകയായിരുന്നു. ഹര്‍ത്താലാഹ്വാനം പ്രചരിപ്പിച്ച നാലുപേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴച്ച രാത്രി 10 മണിയോടെ ഉപ്പള കുക്കാര്‍ ജനപ്രിയയില്‍ മംഗളൂരുവില്‍ നിന്നും കാസര്‍കേട്ടേക്ക് വരികയായി കെ.എസ്.ആര്‍.ടി.സി.ബസ് നാലംഗ സംഘം കല്ലെറിഞ്ഞ് തകര്‍ത്തു. ഇവര്‍ സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.

കാസര്‍കോട്ട് കെ എസ് ആര്‍ ടി സി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളെല്ലാം ഓടുന്നുണ്ട്. ചില കടകളും ഹോട്ടലുകളും തുറന്നില്ല.ഇത്തരത്തിലുള്ള അപ്രഖ്യാപിത ഹര്‍ത്താല്‍ ഒരു തരത്തിലും അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞു. ഇനി മറ്റ് ദിവസങ്ങളില്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കും ഹര്‍ത്താല്‍ ആഹ്വാനം നടത്താമെന്ന കീഴ്വഴക്കം ഉണ്ടാക്കാന്‍ അനുവധിക്കില്ലെന്നും പ്രചരണം നടത്തുന്ന വാട്‌സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു. കാസര്‍കോട്ട് ഹര്‍ത്താലില്ലെന്ന് ഡി.വൈ.എസ്.പി എം വി സുകുമാരന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, Social-Media, Harthal, Fake, KSRTC, Police, Fake News In social Media; 25 Arrested



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia