എരിയാല്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്: ലോഗൊ പ്രകാശനം ചെയ്തു
Apr 29, 2016, 10:30 IST
എരിയാല്‍: (www.kasargodvartha.com 29.04.2016) എരിയാല്‍ യൂത്ത് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് എരിയാല്‍ പ്രീമിയര്‍ ലീഗ് അണ്ടര്‍ ആം ഫ്‌ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ലോഗൊ മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം എ ബേബി പ്രകാശനം ചെയ്തു. ചടങ്ങില്‍ ഡൊ. അമീന്‍, അസീസ് കടപ്പുറം, റസാഖ് എരിയാല്‍, ഇ എ കബീര്‍, ഷുക്കൂര്‍ എരിയാല്‍, ജംഷീര്‍ എരിയാല്‍, ഫയാസ്, ഇംതിയാസ്, അനീസ് ബുറാനി, ഫര്‍ഹാന്‍, ജാബിര്‍, ഖാലീല്‍, എന്നിവര്‍ സന്നിഹിതരായി.
എരിയാല്‍ ഇ വൈ സി സി പ്രവര്‍ത്തകനും ഇ പി എല്‍ ഒഫിഷ്യലുമായ ഫയാസാണ് ലോഗൊ തയ്യാറാക്കിയത്. എരിയാലിലെ അണ്ടര്‍ ആം ക്രിക്കറ്റ് കളിക്കാരെ 10 ഫ്രാഞ്ചസിയുടെ കീഴില്‍ ലേലത്തിലൂടെ അണി നിരത്തി ലീഗ് അടിസ്ഥാനത്തില്‍ മെയ് ആറിനാണ് മത്സരം. സ്‌പൈക് ഫൈറ്റേഴ്‌സ്, ഒഫണ്ടേര്‍സ്സ്, ചെമ്മു വാരിയേര്‍സ്സ്, കരിബീന്‍സ്, എച്ച് അറ്റാക്ക്, സെവന്‍ ഹിറ്റേര്‍സ്സ്, ടക്കര്‍ ലയണ്‍സ്, ബോള്‍ ബന്നേര്‍സ്സ്, ടീം ഔട്ട് സൈഡേര്‍സ്സ്, റിയല്‍ ചാമ്പ്യന്‍സ് എന്നീ ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ മാറ്റുരയ്ക്കും.
Keywords: Eriyal premier Cricket League: Logo released, Kasaragod, Cricket Tournament, Logo, M.A Baby,Education Minister.