city-gold-ad-for-blogger

സഹജീവികള്‍ക്ക് എന്‍വിസാജ് ധനസഹായ വിതരണം

കാസര്‍കോട്: (www.kasargodvartha.com 27.05.2016) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വേണ്ടി രൂപം കൊണ്ട എന്‍വിസാജിന്റെ സഹജീവനം ബദലിലൂടെ റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനായ കുര്യന്‍ മാത്യു വണ്ടാനത്തില്‍ നല്‍കുന്ന ചെക്ക് രൂപത്തിലുള്ള ഒരു ലക്ഷം രൂപയുടെ സഹായ ധനം പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് സണ്ണിജോസഫ് വിതരണം ചെയ്തു. എന്‍വിസാജ് മാനേജിംഗ് ട്രസ്റ്റി ഹസ്സന്‍ മാങ്ങാട് അധ്യക്ഷനായി.

കുര്യന്‍ മാത്യു വണ്ടാനത്തില്‍, എംഎ റഹ്മാന്‍, ജി ബി വത്സന്‍ എന്നിവര്‍ പ്രസംഗിച്ചു. ആറ് ബഡ്‌സ് സ്‌കൂളുകളില്‍ നിന്നുള്ള സൗമ്യ ഡിസൂസ, സുബീഷ്, പ്രശാന്ത്, മുഹമ്മദ് നിഹാല്‍, മെബിന്‍ കുര്യാക്കോസ്, സുവര്‍ണ്ണ, മക്‌സൂദ് പൂവടുക്ക, അമൃത എന്നിവര്‍ക്ക് പതിനായിരം രൂപയുടെയും സഹജീവനം ബദലിന്റെ ഭവന സമുച്ചയത്തിലേക്ക് ഇരുപതിനായിരം രൂപയുടെയും ചെക്കുകളാണ് വിതരണം ചെയ്തത്.

കുര്യന്‍ മാത്യു വണ്ടാനത്തിന് എന്‍വിസാജിന്റെ മൊമെന്റോ ഹസ്സന്‍മാങ്ങാട് സമര്‍പ്പിച്ചു.


സഹജീവികള്‍ക്ക് എന്‍വിസാജ് ധനസഹായ വിതരണം


സഹജീവികള്‍ക്ക് എന്‍വിസാജ് ധനസഹായ വിതരണം

സഹജീവികള്‍ക്ക് എന്‍വിസാജ് ധനസഹായ വിതരണം

സഹജീവികള്‍ക്ക് എന്‍വിസാജ് ധനസഹായ വിതരണം

Keywords: Kasaragod, Endosulfan, Distribution, Press Club, Sunny Joseph, Envisag, Hassan Mangad, Buds School.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia