city-gold-ad-for-blogger

വീടുവിട്ട യുവതി പോലീസില്‍ ഹാജരായി; കോടതിയില്‍ നിന്നും കാമുകനൊപ്പം പോയി


കാസര്‍കോട്: (www.kasargodvartha.com 16/06/2016) കുഡ്‌ലു ആസാദ് നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കാണാതായ യുവതി കാമുകനൊപ്പം പോലീസില്‍ ഹാജരായി. ആസാദ് നഗറില്‍ താമസിക്കുന്ന മൂന്ന് കുട്ടികളുടെ മാതാവായ അഷിദ (32) യാണ് കാമുകന്‍ ദിനേശിനൊപ്പം പോലീസില്‍ ഹാജരായത്.

കോടതിയില്‍ ഹാജരാക്കിയ യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിന് പോകാന്‍ അനുവദിച്ചു. തുടര്‍ന്ന് യുവതി കാമുകനൊപ്പം പോയി. ജൂണ്‍ രണ്ടിനാണ് അഷിത സ്വര്‍ണവും പണവുമായി ദിനേശിനൊപ്പം വീടുവിട്ടത്. ബന്ധുക്കളുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഇവര്‍ പോലീസില്‍ ഹാജരായത്.

വീടുവിട്ട യുവതി പോലീസില്‍ ഹാജരായി; കോടതിയില്‍ നിന്നും കാമുകനൊപ്പം പോയി

Related News: 
3 കുട്ടികളുടെ മാതാവായ യുവതി പണവും സ്വര്‍ണവുമായി വീടുവിട്ടു

Keywords : Women, Love, Court, Police, Investigation, Accuse, Kasaragod, Kudlu, Ashida, Dinesh, Eloped woman produced before court, goes with lover. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia