city-gold-ad-for-blogger

തൃക്കരിപ്പൂരില്‍ അടിയൊഴുക്കുകള്‍ ശക്തം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 12.05.2016) എന്നും ഇടതുമുന്നണിയുടെ ഉരുക്ക് കോട്ട എന്നറിയപ്പെടുന്ന തൃക്കരിപ്പൂരില്‍ ഇപ്പോള്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷം മാത്രം ഇടത് മുന്നണിക്ക് ലഭിച്ചതോടെ ഇത്തവണ കോണ്‍ഗ്രസ്സ് ശക്തനായ കെ പി സി സി നേതാവായ കെ പി കുഞ്ഞിക്കണ്ണനെ രംഗത്തിറക്കിയത് പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. തൃക്കരിപ്പൂര്‍ മണ്ഡലത്തിന്റെ തൊട്ടയല്‍പക്കമായ പയ്യന്നൂര്‍ സ്വദേശിയാണ് കെ പി കുഞ്ഞിക്കണ്ണന്‍.

മുന്‍ ഉദുമ എം എല്‍ എ കൂടിയായ അദ്ദേഹത്തിന് തൃക്കരിപ്പൂര്‍ മണ്ഡലവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ഇടത് മുന്നണി അവരുടെ കരുത്തനായ സ്ഥാനാര്‍ത്ഥി എം രാജഗോപാലനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം വര്‍ദ്ധിക്കുമെന്നാണ് എല്‍ ഡി എഫ് കേന്ദ്രങ്ങള്‍ പറയുന്നത്. അതേ സമയം എല്ലാ കാലത്തും തൃക്കരിപ്പൂരില്‍ എല്‍ ഡി എഫ് വിജയിക്കുന്നതില്‍ നിന്നും വോട്ടര്‍മാര്‍ ഇത്തവണ മാറി ചിന്തിക്കുമെന്നും നേരിയ ഭൂരി പക്ഷത്തില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ വിജയം കൈവരിക്കാന്‍ കഴിയുമെന്നുമാണ് യു ഡി എഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

തൃക്കരിപ്പൂരില്‍ ശക്തമായ അടിയൊഴുക്ക് ഇത്തവണ ഉണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബി ജെ പി മണ്ഡലത്തില്‍പെട്ട എം ഭാസ്‌കരനെ രംഗത്തിറക്കി ബി ജെ പി യുടെ ശക്തി മണ്ഡലത്തില്‍ തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ബി ഡി ജെ എസിന് നിര്‍ണ്ണായക സ്വാധീനമുള്ള തൃക്കരിപ്പൂരില്‍ വോട്ട് ഇരട്ടിയാക്കാന്‍ കഴിയുമെന്നാണ് ബി ജെ പി യുടെ പ്രതീക്ഷ. ഇടത് മുന്നണി ഇത്തവണയും വന്‍ വിജയം നേടുമെന്ന പ്രതീക്ഷയില്‍ തന്നെയാണുള്ളത്. നാട്ടുകാരനും മണ്ഡലത്തിലെ വോട്ടര്‍മാരുമായ രാജഗോപാലന് മണ്ഡലത്തിലെ മുക്കും മൂലയും ഹൃദ്യസ്ഥമാണ്. രാജഗോപാലന്റെ വിജയത്തില്‍ അശേഷം സംശയമില്ലെന്നും ഭൂരിപക്ഷം എത്ര വര്‍ദ്ധിക്കുമെന്നത് മാത്രമേ നോക്കേണ്ടതുള്ളുവെന്നുമാണ് എല്‍ ഡി എഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

മൂന്ന് മുന്നണികള്‍ക്ക് വേണ്ടിയും ദേശീയ, സംസ്ഥാന നേതാക്കള്‍ പ്രചരണരംഗത്ത് സജീവമായതോടെ പ്രചരണ രംഗം തിളച്ച് മറിയുകയാണ്. എന്നാല്‍ വോട്ടര്‍മാര്‍ക്ക് ഇത്തവണ കൃത്യമായ ധാരണ ഉണ്ടെന്നതും വികസനം തന്നെയാണ് എല്ലായിടത്തും ചര്‍ച്ചയെന്നതും ഇരുമുന്നണികള്‍ക്കും കടുത്ത വെല്ലുവിളിയാണ്.

Keywords: Trikaripure, UDF, LDF, KPCC, BJP, Candidate, Election, M Rajagopal, K P Kunhikkannan, BDJS, Voters.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia