city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ത്രികോണ മത്സരത്തിലേക്ക് ഉപ്പുവെള്ളത്തിന്റെ കുത്തൊഴുക്ക്

കാസര്‍കോട്: (www.kasargodvartha.com 12.05.2016) മത്സര രംഗം കാസര്‍കോട്ടെത്തിയാല്‍ അത് ജനകീയ വിഷയങ്ങളിലേക്ക് വഴി മാറുന്നു. കാസര്‍കോട് മണ്ഡലത്തിലെ ഉപ്പ് വെള്ള പ്രശ്‌നമാണ് ഇവിടെ പ്രധാന പ്രചരണ വിഷയം. യു ഡി എഫ് ലെ എന്‍ എ നെല്ലിക്കുന്നിന് തന്നെയാണ് കാസര്‍കോട്ട് മുന്‍തൂക്കമുള്ളതെങ്കിലും ഉപ്പ് വെള്ള പ്രശ്‌നം എങ്ങനെ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നത് കണ്ടറിയേണ്ടതാണ്.

എന്‍ എ നെല്ലിക്കുന്ന് വികസനം നടപ്പാക്കിയിട്ടില്ലെന്ന് എതിരാളികള്‍ പോലും പറയുന്നില്ല. എന്നാല്‍ 2011 ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കഴിയാത്തത് ബി ജെ പി സ്ഥാനാര്‍ത്ഥി രവീശതന്ത്രിയും എല്‍ ഡി എഫ് - ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥി ഡോ. എ എ അമീന്‍ പ്രധാന പ്രചരണ വിഷയമാക്കി മാറ്റുന്നുണ്ട്. എന്നും യു ഡി എഫിനൊപ്പം നിന്ന കാസര്‍കോട് മണ്ഡലം ഇത്തവണയും തങ്ങളെ കൈവിടില്ലെന്നാണ് യു ഡി എഫിന്റെ ഉറച്ച വിശ്വാസം. അതേ സമയം ബി ജെ പി രംഗത്തിറക്കിയിരിക്കുന്ന രവീശതന്ത്രി മണ്ഡലത്തിലെ കിഴക്കന്‍ മലയോര മേഖലയില്‍ വലിയ ചലനം സൃഷ്ടിച്ചുകൊണ്ടാണ് മുന്നേറുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ ബി ജെ പിക്ക് വോട്ട് വര്‍ദ്ധിക്കുമെന്നും ഇത് ബി ജെ പി യുടെ വിജയം സുനിശ്ചിതമാക്കുമെന്നുമാണ് ബി ജെ പി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

എല്‍ ഡി എഫ് - ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥി അമീന്‍ ഇത്തവണ കൂടുതല്‍ വോട്ട് പിടിക്കുമെന്നത് ബി ജെ പി ക്ക് പ്രതീക്ഷ നല്‍കുന്നു. യുവാക്കളുടെ വോട്ടിലാണ് ബി ജെ പി കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. എല്‍ ഡി എഫ് -ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥി അമീന്‍ ഇതിനകം തന്നെ മണ്ഡലത്തിലെ വോട്ടര്‍മാരുടെ മനസ്സില്‍ ഇടം പിടിച്ച് കഴിഞ്ഞു. മുമ്പ് ഒന്നിച്ച് പ്രവര്‍ത്തിച്ച എന്‍ എ നെല്ലിക്കുന്നിനെതിരെയും ബി ജെ പിക്കെതിരെയും കടന്നാക്രമിച്ച് കൊണ്ടാണ് അമീന്‍ മുന്നേറുന്നത്. കഴിഞ്ഞ തവണ എല്‍ ഡി എഫ് - ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയതിനേക്കാള്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്ന് തന്നെയാണ് അമീനിന്റെ പ്രതീക്ഷ.

തുടക്കത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായിട്ടുള്ള തര്‍ക്കമൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നത് എല്‍ ഡി എഫ്- ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥിയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. ന്യൂന പക്ഷ വോട്ടുകള്‍ ഇത്തവണ കൂടുതലായി ലഭിക്കുമെന്നും അതോടൊപ്പം കഴിഞ്ഞ തവണ സി പി എം കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്ന മരവിപ്പ് ഇത്തവണ മാറിയിട്ടുണ്ടെന്നും ഇത് വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നുമാണ് ഐ എന്‍ എല്‍ കേന്ദ്രങ്ങള്‍ പറയുന്നത്.
കാസര്‍കോട് ത്രികോണ മത്സരത്തിലേക്ക് ഉപ്പുവെള്ളത്തിന്റെ കുത്തൊഴുക്ക്


Related News:
ദേശീയ ശ്രദ്ധയാകര്‍ഷിച്ച് മഞ്ചേശ്വരം

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia