city-gold-ad-for-blogger

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.05.2016) കാഞ്ഞങ്ങാട്ട് മികച്ച പ്രതിച്ഛായയുള്ള സിറ്റിംഗ് എം എല്‍ എ ഇ ചന്ദ്രശേഖരനെ തന്നെയാണ് സി പി ഐ ഇത്തവണയും രംഗത്തിറക്കിയിട്ടുള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കാര്യത്തില്‍ യു ഡി എഫ് ഏറ്റവും വൈകി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച മണ്ഡലമാണ് കാഞ്ഞങ്ങാട്. കോണ്‍ഗ്രസ്സ് നേതാവ് പി ഗംഗാധരന്‍ നായരുടെ മകളും യൂത്ത് കോണ്‍ഗ്രസ്സ് നേതാവുമായ ധന്യാ സുരേഷിനെയാണ് കോണ്‍ഗ്രസ്സ് രംഗത്തിറക്കിയത്.

ചന്ദ്രശേഖരന്‍ വിജയിച്ചാല്‍ സി പി ഐ യില്‍ നിന്നുള്ള ഒരു മന്ത്രിയെ കിട്ടുമെന്ന പ്രതീക്ഷയും എല്‍ ഡി എഫ് ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. വികസന കാര്യത്തില്‍ മണ്ഡലം പിന്നോക്കാവസ്ഥയിലാണെന്നും ഇതിനൊരു മാറ്റം വരാന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചുവരേണ്ടത് ആവശ്യമാണെന്നുമാണ് ധന്യാ സുരേഷ് വ്യക്തമാക്കുന്നത്. തുടക്കത്തിലുണ്ടായിരുന്ന ആലസ്യത്തില്‍ നിന്നും യു ഡി എഫ് ശക്തമായി തന്നെ പ്രചരണ രംഗത്ത് മുന്നേറിയതും ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിലേക്കാണ് മണ്ഡലത്തെ എത്തിച്ചിരിക്കുന്നത്.

ബി ജെ പി ബി ഡി ജെ എസിന് വിട്ടുകൊടുത്ത കാഞ്ഞങ്ങാട് സീറ്റില്‍ പ്രവാസി വ്യവസായിയായ എം പി രാഘവനെയാണ് രംഗത്തിറക്കിയത്. ജില്ലയില്‍ ബി ഡി ജെ എസിന്റെ മുഴുവന്‍ പ്രചരണ കേന്ദ്രവും ഇപ്പോള്‍ കാഞ്ഞങ്ങാട്ടാണ്. ബി ജെ പി കേന്ദ്രങ്ങളില്‍ നിന്നും ശക്തമായ പിന്തുണ ലഭിച്ചതോടെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ഇരുമുന്നണികള്‍ക്കും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

മണ്ഡലത്തില്‍ ജയപരാജയത്തിന് ഘടകമാകാന്‍ പോകുന്ന രീതിയില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുടെ പ്രചരണം ശക്തമാണ്. മലയോരത്തെ കുടിവെള്ള പ്രശ്‌നവും യാത്രാ ക്ലേശവും മറ്റ് വികസന പിന്നോക്കാവസ്ഥയുമാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത്.
Keywords: Kanhangad, Election, E.Chandrashekharan-MLA, UDF, LDF, BJP, P Gangadharan, BDJ, M P, CPI, Candidate.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia