അഭിനയകലയെ തൊട്ടറിഞ്ഞ് നെഹ്‌റു കോളേജ് സാഹിത്യവേദി
Oct 22, 2016, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.10.2016) കഥാപാത്രത്തെ ഉള്‍ക്കൊണ്ട് കഥാപാത്രമായി തന്നെ ജീവിക്കലാണ് അഭിനയമെന്ന് പ്രശസ്ത നാടക സംവിധായകന്‍ ബിജു ഇരിണാവ് അഭിപ്രായപ്പെട്ടു. നെഹ്‌റു കോളജ് സാഹിത്യവേദി സംഘടിപ്പിച്ച ഏകദിന അഭിനയക്കളരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുറ്റുമുള്ള ലോകത്തെ സൂക്ഷ്മമായി ഒപ്പിയെടുക്കുകയും അത് നിരന്തരം തന്നിലേക്കാവാഹിക്കലുമാണ് ഒരു നടന്‍ അനുഷ്ടിക്കേണ്ട പ്രാഥമിക ധര്‍മ്മമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടിയാട്ടം കലാകരനും നാടക പ്രവര്‍ത്തകനുമായ ബിജു ഇരിണാവ് ഇപ്പോള്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ബംഗളൂരുവില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
ഡോ. അംബികാസുതന്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം അധ്യാപികയായ ഡോ. ഷീജ കെ പി, സാഹിത്യവേദി അംഗം നിബിന്‍ രാജ് എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. സാഹിത്യവേദി സെക്രട്ടറി ഗ്ലോറിന്‍ സില്‍വെസ്റ്റര്‍ ഗംഗേര സ്വാഗതവും, സാഹിത്യവേദി അംഗം മഞ്ജിമ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Inauguration, Drama, Nehru College, Actor, Arts, Vote Of Thanks, Sahithyavedi, Secretary, Felicitation, Drama workshop held in Nehru college.