city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി ജെ പിയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കരുത്: ഹൈദരലി ശിഹാബ് തങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 07.05.2016) കേരള നിയമസഭയില്‍ ബി ജെ പിയെ അക്കൗണ്ട് തുറക്കാന്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ അനുവദിക്കരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാസര്‍കോട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്നിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി കുന്നിലില്‍ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു വികസനവും നടന്നിട്ടില്ലെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പാലക്കാട്ടെ പ്രസംഗം ബി ജെ പി അണികളുടെ കയ്യടി നേടാന്‍ വേണ്ടിയുള്ളതാണ്. കേരളത്തെക്കുറിച്ച് ഒന്നും അറിയാതെയാണ് പ്രധാന മന്ത്രി പ്രസംഗിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ മോദി കണ്ടില്ലെന്ന് നടിക്കുകയാണ്. കേരള നിയമസഭയില്‍ മൂന്നാം ശക്തി ഉയരുമെന്ന ഉദിക്കുമെന്ന പ്രധാന മന്ത്രിയുടെ ആഗ്രഹം ഒരിക്കലും നടക്കാന്‍ പോകില്ലെന്നും തങ്ങള്‍ പറഞ്ഞു.

രാജ്യത്ത് എല്ലാവരും ഒറ്റക്കെട്ടായി ജീവിക്കണം. ഒരു തരത്തിലുള്ള വിഭാഗീയതയും ഇന്ത്യയില്‍ പാടില്ല. ബി ജെ പി സര്‍ക്കാര്‍ ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ചാണ് ഭരണം നടത്തുന്നത്. ഇങ്ങനെ പോയാല്‍ രാജ്യം വലിയ അപകടത്തിലേക്ക് ചെന്നെത്തും. കേരളത്തില്‍ ബി ജെ പിയുടെ വളര്‍ച്ച തടയാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. കേരളത്തിന്റെ വികസനം സാധ്യമാകണമെങ്കില്‍ യു ഡി എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തിന്റെ സുവര്‍ണകാലമായിരുന്നു. എല്ലാ മേഖലകളിലും വമ്പിച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ - തൊഴില്‍ മേഖലകളില്‍ ഒരു തരത്തിലുള്ള സമരം പോലും കഴിഞ്ഞ അഞ്ചു വര്‍ഷം നടന്നിട്ടില്ല. എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ച് കൊണ്ടു പോകാന്‍ യു ഡി എഫിന് മാത്രമെ സാധിക്കൂ എന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി എം മുനീര്‍ ഹാജി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, വൈസ് പ്രസിഡണ്ടുമാരായ സി ടി അഹമ്മദലി, അബ്ദുല്‍ റഹിമാന്‍ കല്ലായി, ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, എ അബ്ദുല്‍ റഹിമാന്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും ചന്ദ്രിക ഡയറക്ടറുമായ മെട്രോ മുഹമ്മദ് ഹാജി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍, ദുബൈ കെ എം സി സി ജില്ലാ വൈസ് പ്രസിഡണ്ട് മഹമൂദ് കുളങ്കര, സൗദി കെ എം സി സി കിഴക്കന്‍ പ്രവിശ്യ പ്രസിഡണ്ട് ഖാദര്‍ ചെങ്കള, വനിതാലീഗ് ജില്ലാ സെക്രട്ടറി പി പി നസീമ, എസ് പി സലാഹുദ്ദീന്‍, അഡ്വ. പി എ ഫൈസല്‍, മുജീബ് കമ്പാര്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി, നാം ഹനീഫ്, ഹനീഫ ചേരങ്കൈ, നാരായണന്‍ നായര്‍, മാഹിന്‍ കുന്നില്‍, എസ് എച്ച് ഹമീദ്, ഹമീദ് ബള്ളൂര്‍, സിദ്ദീഖ് ബേക്കല്‍, പി പി അബ്ദുല്ല, മുഹമ്മദ് കുന്നില്‍, എസ് എം നൂറുദ്ദീന്‍, അഡ്വ. സമീറ ഫൈസല്‍, ഫൗസിയ മുഹമ്മദ് തുടങ്ങിയവര്‍ സമ്പന്ധിച്ചു. ജനറല്‍ സെക്രട്ടറി കെ ബി കുഞ്ഞാമു സ്വാഗതം പറഞ്ഞു.

ബി ജെ പിയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കരുത്: ഹൈദരലി ശിഹാബ് തങ്ങള്‍

Keywords: Kasaragod, BJP, Muslim-League, Mogral puthur, UDF, Prime Minister, Narendhra modi, Muslim League State President, India, Kerala. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia